റെയിൽവെ സ്റ്റേഷനിലിരുന്ന് പാടിയ പാട്ട് സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്ന് താരപരിവേഷം കിട്ടിയായാളാണ് രാണു മണ്ഡൽ എന്ന സ്ത്രീ. ഉപജീവനമാർഗത്തിനായി ഇവർ പാടിയ പാട്ട് ലക്ഷക്കണക്കിനാളുകൾ കണ്ടതിന് പിന്നാലെ സിനിമയിൽ പാടാനും ഇവർക്ക് അവസരം ലഭിച്ചിരുന്നു.
എന്നാൽ രാണു മണ്ഡലിനൊപ്പം സെൽഫിയെടുക്കുവാൻ ശ്രമിച്ച ആരാധികയെ രാണു ശകാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. തിരക്കുള്ള ഒരു തുണിക്കടയിൽ വച്ചാണ് സംഭവം.
സെൽഫിയെടുക്കുവാൻ ഇവരുടെ അരികിലേക്ക് വന്ന ആരാധികയോട് എന്നെ തോടരുത്, ഞാനിപ്പോൾ സെലിബ്രിറ്റിയാണെന്ന് പറഞ്ഞാണ് രാണു ശകാരിച്ചത്. രാണുവിന്റെ പ്രവർത്തിയെ വിമർശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.