ദിയ മിർസ വിവാഹമോചിതയായി
Saturday, August 3, 2019 10:11 AM IST
താ​ൻ വി​വാ​ഹ​മോ​ചി​ത​യാ​കാ​ൻ പോ​കു​ന്നു​വെ​ന്ന് ബോ​ളി​വു​ഡ് ന​ടി ദി​യ മി​ർ​സ. സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ദി​യ ഈ ​വി​വ​രം അ​റി​യി​ച്ച​ത്. പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യാ​ണ് താ​നും ഭ​ർ​ത്താ​വ് സ​ഹി​ൽ സം​ഘ​യും പി​രി​യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ദി​യ പ​റ​യു​ന്നു.

എ​ന്നാ​ൽ വി​വാ​ഹ​മോ​ച​ന​ത്തി​നു​ശേ​ഷ​വും ത​ങ്ങ​ൾ ന​ല്ല ച​ങ്ങാ​തി​മാ​രാ​യി തു​ട​രു​മെ​ന്നും ദി​യ പ​റ​യു​ന്നു. 2014ലാ​ണ് ദി​യ മി​ര്‍​സ​യും സ​ഹി​ല്‍ സം​ഘ​യും വി​വാ​ഹി​ത​രാ​കു​ന്ന​ത്. മാ​ധ്യ​മ​ങ്ങ​ൾ ത​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന പി​ന്തു​ണ തു​ട​ർ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണ​മെ​ന്നും ദി​യ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി​യൊ​രു പ്ര​തി​ക​ര​ണം ഉ​ണ്ടാ​കി​ല്ലെ​ന്നും ദി​യ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.