അകാലത്തിൽ അന്തരിച്ച ചലച്ചിത്രതാരം സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം "ദിൽ ബേചാരാ' ഓൺലൈൻ റിലീസിനെത്തുന്നു.
ചിത്രം മേയ് എട്ടിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. പിന്നീട് സുശാന്തിന്റെ മരണത്തെത്തുടർന്ന് ഓൺലൈനിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ജൂലൈ 24-ന് ചിത്രം റിലീസ് ചെയ്യും. സുശാന്തിനോടുള്ള ആദരസൂചകമായി സബ്സ്ക്രൈബ് ചെയ്തവർക്കും അല്ലാത്തവർക്കും സൗജന്യമായി ചിത്രം കാണാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. സെയ്ഫ് അലി ഖാൻ, സഞ്ജന സാങ്കി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമിച്ച ചിത്രം നവാഗതനായ മുകേഷ് ഛബ്ര ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതം-എ.ആർ. റഹ്മാൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.