ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതം സിനിമയാകുന്നു. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോണ്‍ ആണ് ലക്ഷ്മിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഛപാക് എന്നാണ് സിനിമയുടെ പേര്. ചിത്രത്തിലെ ദീപികയുടെ ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധേയമായി മാറുകയാണ്. മാൽതി എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്.
വിവാഹാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ പതിനഞ്ചാം വയസിൽ ആസിഡ് ആക്രമണത്തിന് ഇരയായ വ്യക്തിയാണ് ലക്ഷ്മി. പിന്നീട് ആസിഡ് വിൽപ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് 2006ൽ ഇവർ കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. ഇതെ തുടർന്ന് സുപ്രീം കോടതി ആസിഡ് വാങ്ങുന്നവർ തിരിച്ചയറിയൽ രേഖ നൽകണമെന്നും വിൽപ്പന നിയന്ത്രിക്കാൻ കർശന നടപടികളെടുക്കണമെന്നും കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
ആസിഡ് ആക്രമണത്തന് ഇരയായവരെ സംരക്ഷിക്കാൻ രൂപവത്ക്കരിച്ച ചാൻവ് ഫൗണ്ടേഷന്റെ ഡയറക്ടറാണ് ലക്ഷ്മി. 2013ൽ യുഎസ് വിദേശകാര്യ വകുപ്പിന്റെ ഇന്റർനാഷണൽ വുമണ്‍ ഓഫ് കറേജ് എന്ന പുരസ്ക്കാരം ലക്ഷ്മിയെ തേടിയെത്തിയിരുന്നു. ആസിഡ് ആക്രമണത്തിന് ഇരയായവർ നടത്തുന്ന ഷീറോസ് കഫേകൾക്ക് തുടക്കം കുറിച്ചത് ലക്ഷ്മിയാണ്.
2010 ജനുവരിയിൽ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസിന്റെ സഹകരണത്തിൽ ലീന യാദവ് ആണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.