ദീപിക പദുക്കോണിന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ ഒരു ഏടാകാൻ പോകുന്ന ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തിന് വിധേയയായ സ്ത്രീയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ഇത്. മേഘ് ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു യഥാർഥ കഥയെ ആസ്പദമാക്കിയുള്ളതാണ്.
സിനിമയിലെ ദീപികയുടെ കഥാപാത്രത്തിന്റെ, ഇപ്പോൾ പുറത്തുവന്ന ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്. ദീപിക സ്കൂൾ യൂണിഫോം അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.
നീലയും വെള്ളയും നിറമുള്ള യൂണിഫോമണിഞ്ഞ് ബാഗും ധരിച്ചു നിൽക്കുന്ന ദീപികയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മാലതി എന്നാണ് ദീപിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അതേസമയം സിനിമയുടെ കഥ തന്റേതാണെന്ന അവകാശവുമായി എഴുത്തുകാരനായ രാകേഷ് ഭാരതി മുംബൈ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.