ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് ചെ​യ്യി​ല്ല: ദീ​പി​ക പ​ദു​ക്കോ​ണ്‍
Wednesday, December 18, 2019 11:47 AM IST
പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​മെ​ങ്ങും പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​ക​യാ​ണ്. സി​നി​മ​മേ​ഖ​ല​യി​ൽ നി​ന്നു​ൾ​പ്പ​ടെ നി​ര​വ​ധി രം​ഗ​ത്ത് നി​ന്നും പ്ര​മു​ഖ​ർ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞു.

ഇ​പ്പോ​ഴി​ത രാ​ജ്യം പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന അ​വ​സ്ഥ​യി​ൽ ത​ന്‍റെ പു​തി​യ സി​നി​മ ഛപാ​ക്കി​ന്‍റെ പ്ര​മോ​ഷ​ൻ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണ്‍. ഡ​ൽ​ഹി​യി​ലാ​ണ് പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രു​ന്ന​ത്. ഇ​ത് നി​ർ​ത്തി വ​ച്ച​താ​യി ദീ​പി​ക​യും സം​വി​ധാ​യി​ക മേ​ഘ്ന ഗു​ൽ​സാ​റും അ​റി​യി​ച്ചു.

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ ദീ​പി​ക അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പു​റ​ത്തു​വി​ട്ട സി​നി​മ​യു​ടെ ട്രെ​യി​ല​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.