റി​യാ​ലി​റ്റി ഷോ ​വേ​ദി​യി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് ദീ​പി​ക പ​ദു​കോ​ണ്‍
Saturday, December 28, 2019 9:41 AM IST
ബോ​ളി​വു​ഡി​ൽ മാ​ത്ര​മ​ല്ല ഇ​വി​ടെ തെ​ന്നി​ന്ത്യ​യി​ലും കൈ ​നി​റ​യെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് ദീ​പി​ക പ​ദു​ക്കോ​ണ്‍. പ്രേ​ക്ഷ​ക​രോ​ടു​ള്ള ദീ​പി​ക​യു​ടെ പെ​രു​മാ​റ്റ​മാ​ണ് താ​ര​ത്തെ അ​വ​രു​ടെ പ്രി​യ​ങ്ക​രി​യാ​ക്കു​ന്ന​ത്. ദീ​പി​ക​യു​ടെ ഭൂ​രി​ഭാ​ഗം ചി​ത്ര​ങ്ങ​ളും തെ​ന്നി​ന്ത്യ​യി​ലും ശ്ര​ദ്ധ നേ​ടാ​റു​ണ്ട്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത് പെ​തു​വേ​ദി​യി​ൽ വി​കാ​ര​ഭ​രി​ത​യാ​കു​ന്ന താ​ര​ത്തി​ന്‍റെ ഒരു വീ​ഡി​യോ​യാ​ണ്.

സ്റ്റാ​ർ​പ്ല​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഡാ​ൻ​സ് റി​യാ​ലി​റ്റി ഷോ​യി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ദീ​പി​ക​യ്ക്ക് ട്രി​ബ്രൂ​ട്ട് എ​ന്ന രീ​തി​യി​ൽ താ​ര​ത്തി​ന്‍റെ ശ്രദ്ധേയമായ ഡാ​ൻ​സ് സോ​ങ്ങു​ക​ളാ​യി​രു​ന്നു മ​ത്സ​രാ​ർ​ഥി​ക​ൾ തെര​ഞ്ഞെ​ടു​ത്ത​ത്. താ​ര​ത്തി​നാ​യി മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു ഇ​വ​ർ കാ​ഴ്ച​വ​ച്ച​ത്.

മത്സരം കണ്ട ദീപിക എ​ഴു​ന്നേ​റ്റ് നി​ന്ന് കൈ​യ​ടി​ച്ച ശേ​ഷം കൈ ​കൊ​ണ്ട് മു​ഖം മ​റ​ച്ച് പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നു ഡാ​ൻ​സ് മ​ത്സ​ര​ത്തി​ന്‍റെ വി​ധി ക​ർ​ത്താ​വാ​യ റെ​മോ ഡി​സൂ​സ ദീ​പി​ക​യെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​തി​നു ശേ​ഷം മ​ത്സ​ര​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ക്കാ​നും താ​രം മ​റ​ന്നി​ല്ല.

താ​ൻ നി​ര​വ​ധി സ്റ്റേ​ജ് ഷോ​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. പ​ക്ഷെ, ഇ​ന്ന് ഞാ​ൻ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്തെ​ന്ന് വാ​ക്കു​ക​ളാ​ൽ പ​റ​യാ​ൻ സാ​ധി​ക്കു​ക​യി​ല്ല. എ​ന്‍റെ ഹൃ​ദ​യ​ത്തി​ൽ നി​ന്നാ​ണ് ഇ​ത് പ​റ​യു​ന്ന​ത്. ന​ന്ദി, ദീ​പി​ക പ​റ​ഞ്ഞു. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ഛാപ​ക്കി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ദീ​പി​ക ഡാ​ൻ​സ് പ്ല​സി​ൽ എ​ത്തി​യ​ത്.

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് അ​തി​ജീ​വി​ച്ച ല​ക്ഷ്മി അ​ഗ​ർ​വാ​ളി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി മേ​ഘ്ന ഗു​ൽ​സാ​ഗ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഛാപ​ക്ക്. ചി​ത്ര​ത്തി​ൽ ല​ക്ഷ്മി​യാ​യാ​ണ് ദീ​പി​ക എ​ത്തു​ന്ന​ത്. ജ​നു​വ​രി പ​ത്തി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.