ബോളിവുഡിലെ ജനപ്രിയ താരങ്ങളിലൊരാളാണ് ദീപിക പദുക്കോൺ. പ്രശസ്ത ബാഡ്മിന്റൺ താരം പ്രകാശ് പദുക്കോണിന്റെ മകളായ ദീപിക 2006-ൽ പുറത്തിറങ്ങിയ ഐശ്വര്യ എന്ന കന്നഡ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയതെങ്കിലും തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന ഷാരുഖ് ഖാൻ ചിത്രത്തിലെ നായികാ പദവി ദീപികയ്ക്ക് വന്പൻ താരപരിവേഷം നൽകി. അതോടുകൂടി എല്ലാ സൂപ്പർതാരങ്ങൾക്കുമുള്ളതുപോലെ ആരാധക ബാഹുല്യവും ഉണ്ടായി.
താരം എപ്പോൾ പുറത്തിറങ്ങിയാലും ആരാധകരുടെ പട വളയും. അങ്ങനെയാണ് ജലാൽ എന്ന ബോഡിഗാർഡ് ദീപികയുടെ സുരക്ഷ ഏറ്റെടുക്കുന്നത്. ചിത്രീകരണ സ്ഥലങ്ങളിലും യാത്രയിലും ദീപികയ്ക്കൊപ്പം ജലാൽ നിഴലുപോലെ കാണും.
ബോഡിഗാർഡ് എന്നതിലുപരി സഹോദരൻ എന്ന നിലയ്ക്കാണ് ദീപിക ജലാലിനെ കാണുന്നത്. ഒരു തവണ ദീപിക, ജലാലിന്റെ കൈയിൽ രാഖി ബന്ധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ജലാലിന്റെ പ്രതിഫലം എത്രയെന്നതിനെ സംബന്ധിച്ചാണ് വാർത്തകൾ. നേരത്തെ അദ്ദേഹത്തിന് വാർഷികവരുമാനമായി ലഭിച്ചിരുന്നത് 80 ലക്ഷം രൂപയാണ്. ഇപ്പോൾ അത് ഒരുകോടിയോളമെത്തി എന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ. രൺവീർ സിംഗ്-ദീപിക വിവാഹചടങ്ങുകൾക്ക് സുരക്ഷാ മേൽനോട്ടം വഹിച്ചിരുന്നതും ജലാലായിരുന്നു.
കബീർഖാൻ സംവിധാനം ചെയ്ത 83 എന്ന ചിത്രമാണ് ഇനി ദീപിക പദുക്കോണിന്റേതായി പുറത്തിറങ്ങാനുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.