പ​ക​ർ​പ്പ​വ​കാ​ശം: ദീ​പി​ക പ​ദു​ക്കോ​ണ്‍ ചി​ത്രം ഛപാ​ക്കി​ന്‍റെ റി​ലീ​സി​നു വി​ല​ക്കി​ല്ല
Thursday, January 9, 2020 2:33 PM IST
ദീ​പി​ക പ​ദു​ക്കോ​ണ്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ഛപാ​ക് മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം ഈ ​മാ​സം പ​ത്തി​നു ത​ന്നെ റി​ലീ​സ് ചെ​യ്യും. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി. എ​ഴു​ത്തു​കാ​ര​നാ​യ രാ​കേ​ഷ് ഭാ​ര​തി​യാ​ണു പ​ക​ർ​പ്പ​വ​കാ​ശം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ല​ക്ഷ്മി അ​ഗ​ർ​വാ​ളി​ന്‍റെ ജീ​വി​തം മ​ക​നു​മാ​യി ചേ​ർ​ന്നു സി​നി​മ​യാ​ക്കാ​ൻ താ​ൻ വ​ള​രെ മു​ന്പു ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​നാ​യി ബ്ലാ​ക്ക് ഡേ ​എ​ന്ന പേ​രി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു​വെ​ന്നും രാ​കേ​ഷ് ഹ​ർ​ജി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ങ്ങ​നെ​യാ​ണു പ​ക​ർ​പ്പ​വ​കാ​ശ ലം​ഘ​നം ആ​രോ​പി​ക്കു​ന്ന​ത് എ​ന്നു പ​രാ​തി​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ​ടു ചോ​ദി​ച്ച കോ​ട​തി, പ​രാ​തി​ക്കാ​ര​ൻ യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ച്ച ഒ​രു കാ​ര്യ​ത്തി​ന്‍റെ കു​ത്ത​ക അ​വ​കാ​ശ​പ്പെ​ടു​ക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​നു ത​യാ​റാ​കാ​തി​രു​ന്ന കോ​ട​തി, കേ​സ് ആ​റാ​ഴ്ച​യ്ക്കു​ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി.

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ല​ക്ഷ്മി അ​ഗ​ർ​വാ​ളി​ന്‍റെ ജീ​വി​ത​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി മേ​ഘ്ന ഗു​ൽ​സാ​ർ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണു ഛപാ​ക്. മാ​ല​തി എ​ന്നാ​ണ് ദീ​പി​ക അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. വി​ക്രം മാ​സി​യാ​ണു നാ​യ​ക​ൻ. 2005-ലാ​ണ് ല​ക്ഷ്മി അ​ഗ​ർ​വാ​ളി​നെ​തി​രേ ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.