പ്രേക്ഷകർ തന്റെ സിനിമകളിൽ പ്രതീക്ഷിക്കുന്നത് ആക്ഷൻ രംഗങ്ങളും നൃത്തവുമെന്ന് ബോളിവുഡിലെ യുവ സുന്ദരൻ ടൈഗർ ഷറോഫ്. തന്റെ ആക്ഷൻ രംഗങ്ങളും നൃത്തവും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. അവരെ തിയറ്ററിലേക്ക് ആകർഷിക്കാൻ കഴിയുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. എന്റെ സിനിമകളിലൂടെ എനിക്കൊരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്-ടൈഗർ ഷറോഫ് പറയുന്നു.
ബോളിവുഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്റ്റുഡന്റ് ഓഫ് ദി ഇയർ2 റിലീസാകാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടയിൽ ടൈഗർ ഷെറോഫും ആലിയയും ഒന്നിച്ച ചിത്രത്തിലെ ഒരു ഗാനം പുറത്തുവന്നിരുന്നു. കോടിക്കണക്കിന് ആളുകളാണ് ഗാനം യൂട്യൂബിൽ കണ്ടത്.
അസാധ്യമായി നൃത്തം ചെയ്യുന്ന ടൈഗർ ഷെറോഫാണ് ഗാനരംഗത്ത് ശ്രദ്ധനേടിയതും. അസാമാന്യ മെയ് വഴക്കത്തോടെ നൃത്തം ചെയ്യുന്ന ടൈഗർ ഇതിനുമുൻപും ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിലെ പ്രകടനവും നൃത്തത്തിലെ കഴിവും കാരണം ആളുകളുടെ മനസിൽ ഒരു സ്ഥാനം നേടാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് താരം വിശ്വസിക്കുന്നു.
ആക്ഷനും റൊമാൻസും നൃത്തവും എല്ലാമടങ്ങുന്ന സമഗ്രമായ സിനിമകളാണ് എന്റേത്. അതെല്ലാം സിനിമയുടെ കഥയുമായി ചേർന്ന് പോകുന്നതുമാണ്. ബോളിവുഡിലെയും ഹോളിവുഡിലെയും മികച്ച നടന്മാരെല്ലാം ആക്ഷൻ ഹീറോമാരാണ്. ആക്ഷൻ എല്ലാവർക്കും മനസ്സിലാകുന്ന ഒരു യൂണിവേഴ്സൽ ലാംഗ്വേജാണ്. ടൈഗർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.