അ​ർ​ജു​ന് മ​ലൈ​ക​യു​ടെ സ്പെ​ഷ​ൽ സ​മ്മാ​നം!
Friday, January 3, 2020 9:35 AM IST
പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളാ​ണ് അ​ർ​ജു​ൻ ക​പൂ​റും മ​ലൈ​ക അ​റോ​റ​യും. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ മു​ത​ൽ എ​ന്നാ​ണ് വി​വാ​ഹ​മെ​ന്നു​ള്ള ചോ​ദ്യ​ങ്ങ​ളും ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. ബോ​ണി ക​പൂ​റി​ന്‍റെ മ​ക​നും അ​ഭി​നേ​താ​വു​മാ​യ അ​ർ​ജു​ൻ ക​പൂ​റി​ന് ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണ് ആ​രാ​ധ​ക​ർ ന​ൽ​കു​ന്ന​ത്.

എ​ന്നാ​ൽ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​മു​ള്ള ചോദ്യ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ ഒ​ഴി​ഞ്ഞു​മാ​റു​ന്ന പ​തി​വാ​ണ് താ​ര​ത്തി​ന്‍റേ​ത്. മ​ലൈ​ക​യാ​വ​ട്ടെ നേ​രെ തി​രി​ച്ചാ​ണ്. വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും പാ​പ്പ​രാ​സി​ക​ളു​ടെ വി​മ​ർ​ശ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​മൊ​ക്കെ തു​റ​ന്നു​പ​റ​ഞ്ഞ് താ​ര​മെ​ത്താ​റു​ണ്ട്.

ഇ​വ​രു​ടെ പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​യി​രു​ന്നു ഉ​യ​ർ​ന്നു​വ​ന്ന​ത്. പ്രാ​യം ത​ങ്ങ​ൾ​ക്കൊ​രു ത​ട​സ​മ​ല്ലെ​ന്നാണ് ഇ​രു​വ​രും പ​റ​യു​ന്ന​ത്. ഗോ​വ​യി​ലാ​യി​രു​ന്നു ഇ​രു​വ​രും ഇ​ത്ത​വ​ണ പു​തു​വ​ർ​ഷം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​ത്. ഇ​വ​രു​ടെ പ്ര​ണ​യ​നി​മി​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി​ക്കൊ​ണ്ടിരി​ക്കു​ക​യാ​ണ്. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​യാ​ണ് അ​ർ​ജു​ൻ ക​പൂ​റും മ​ലൈ​ക അ​റോ​റ​യും പു​തു​വ​ർ​ഷം ആ​ഘോ​ഷി​ച്ച​ത്.

അ​ർ​ജു​ന്‍റെ ക​വി​ളി​ൽ ചും​ബി​ക്കു​ന്ന മ​ലൈ​ക​യു​ടെ ചി​ത്രം ഇ​തി​ന​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ചി​ത്ര​ങ്ങ​ൾ പ​ങ്കു​വച്ച​ത് മ​ലൈ​ക​യാ​യി​രു​ന്നു. അ​തീ​വ ര​ഹ​സ്യ​മാ​യി കൊ​ണ്ടു ന​ട​ന്നി​രു​ന്ന പ്ര​ണ​യം അ​ടു​ത്തി​ടെ​യാ​യി​രു​ന്നു പ​ര​സ്യ​മാ​യി മാ​റി​യ​ത്.

ഈ ​ബ​ന്ധം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ർ​ജു​ന്‍റെ കു​ടും​ബം. സ​ഹോ​ദ​രി​യാ​യ അ​ൻ​ഷു​ല​യു​ടെ വി​വാ​ഹ​ത്തി​ന് ശേ​ഷ​മേ ത​ന്‍റെ വി​വാ​ഹ​മു​ണ്ടാവൂ​യെ​ന്ന് വ​ള​രെ മു​ൻ​പ് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. എ​ന്താ​യാ​ലും പു​തി​യ ചി​ത്രം പു​റ​ത്തു വ​ന്ന​തോ​ടെ ഇ​വ​രു​ടെ വി​വാ​ഹം വൈ​കാ​തെ ഉ​ണ്ടാകു​മെ​ന്നാ​ണ് ബോ​ളി​വു​ഡി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

2016 ലാ​യി​രു​ന്നു മ​ലൈ​ക അ​റോ​റ അ​ർ​ബാ​സ് ഖാ​നി​ൽ നി​ന്നും വേ​ർ​പി​രി​ഞ്ഞ​ത്. വി​വാ​ഹ​മോ​ച​ന​ത്തി​ന് ശേ​ഷ​വും ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി തു​ട​രു​ക​യാ​ണ്.

View this post on Instagram

Sun,star,light,happiness.......2020✨

A post shared by Malaika Arora (@malaikaaroraofficial) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.