ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2017 ഡിസംബറിലാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഒന്നിച്ചത്. ഇപ്പോഴിതാ അനുഷ്ക-കോഹ്ലി കുടുംബത്തിൽനിന്ന് സന്തോഷ വാർത്ത പുറത്തുവരുന്നു. അനുഷ്ക അമ്മയാകാൻ പോകുന്നുവത്രേ.
കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ക്ലിനിക്കിനു മുന്നിൽ അനുഷ്കയെ കണ്ടതാണ് വാർത്തയ്ക്ക് ആധാരം. ഡോക്ടറെ കണ്ടതിനു ശേഷം മടങ്ങി പോകുകയായിരുന്നു താരം. ക്ലിനിക്കിൽ നിന്ന് കാറിലേക്ക് കയറുന്ന ചിത്രങ്ങളും മറ്റും പ്രചരിച്ചതോടെയാണ് താരം അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. അതേ സമയം താരം ഒറ്റയ്ക്കായിരുന്നു ക്ലിനിക്കിലെത്തിയത്.
വിവാഹ ശേഷവും അനുഷ്ക സിനിമയിൽ സജീവമായിരുന്നു. അഭിനേത്രി എന്നതിവുപരി നിർമാതാവ് കൂടിയാണ് നടി. ഷാരൂഖ്ഖാൻ നായകനായെത്തിയ സീറോയായിരുന്നു ഏറ്റവും ഒടുവിൽ പുറത്തു വന്ന അനുഷ്ക ചിത്രം.
സീറോയ്ക്ക് ശേഷം പുതിയ ചിത്രങ്ങളൊന്നും താരത്തിന്റേതായി പുറത്തു വന്നിട്ടില്ല. ഇത് അമ്മയാകാൻ പോകുന്നതിന്റെ ഭാഗമായാണെന്നാണ് വിവരം. അതേ സമയം താരങ്ങൾ ഈ സന്തോഷ വാർത്ത ഒൗദ്യോഗികമായി പുറത്തു വിടുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.