കരുത്തരിൽ അനുഷ്കയും
Tuesday, September 24, 2019 10:21 AM IST
ഇ​ന്ത്യ​യി​ലെ ക​രു​ത്ത​രാ​യ വ​നി​ത​ക​ളി​ൽ അ​നു​ഷ്ക ശ​ർ​മ്മ​യും. ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര നാ​യി​ക​മാ​രി​ൽ ഒ​രാ​ളും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ്‌‌ലിക്കാ​ണ് ഭാ​ര്യ​യു​മാ​ണ് അ​നു​ഷ്ക ശ​ർ​മ്മ. ഫോ​ർ​ച്യൂ​ണ്‍ ഇ​ന്ത്യ ത​യാ​റാ​ക്കി​യ ബി​സി​ന​സ് രം​ഗ​ത്തി​ലെ ശ​ക്ത​രാ​യ 50 വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ ന​ടി അ​നു​ഷ്ക​യു​മു​ണ്ട്. ബി​സി​ന​സി​ലെ മി​ക​വ് കൊ​ണ്ട് സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ക​രു​ത്ത​രാ​യ സ്ത്രീ​ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ബോ​ളി​വു​ഡി​ൽ നി​ന്നും അ​നു​ഷ്ക ശ​ർ​മ്മ​യു​ടെ പേ​രും വ​ന്നി​ട്ടു​ള്ള​ത്.

50 പേ​രു​ടെ പ​ട്ടി​ക​യി​ൽ 39-ാം സ്ഥാ​ന​ത്താ​ണ് ന​ടി​യു​ള്ള​ത്. ബോ​ളി​വു​ഡി​ൽ നി​ന്നു പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ ഏ​ക ന​ടി​യും അ​നു​ഷ്ക​യാ​ണ്. ഈ ​പ​ട്ടി​ക​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്ത്രീ​യും അ​നു​ഷ്ക​യാ​ണ്. സി​നി​മാ അ​ഭി​ന​യ​ത്തി​ന് പു​റ​മേ നി​ർ​മാ​താ​വ് കൂ​ടി​യാ​ണ് അ​നു​ഷ്ക. 25-ാം വ​യ​സി​ലാ​ണ് അ​നു​ഷ്ക നി​ർ​മാ​ണ​ത്തി​ലേ​ക്ക് ചു​വ​ടു​വയ്​ക്കു​ന്ന​ത്. ക്ലീ​ൻ സ്ലേ​റ്റ് ഫി​ലിം​സാ​ണ് അ​നു​ഷ്ക​യു​ടെ നി​ർ​മാ​ണ ക​ന്പ​നി.

എ​ൻ എ​ച്ച് 10 എ​ന്ന സി​നി​മ നി​ർ​മ്മി​ച്ച് ശ​രാ​ശ​രി നാ​ൽ​പ​തു കോ​ടി​ക്ക് മു​ക​ളി​ൽ സി​നി​മ​യി​ൽ നി​ന്നും അ​നു​ഷ്ക സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ നെ​റ്റ് ഫ്ളെ​ക്സു​മാ​യി ചേ​ർ​ന്ന് ബു​ൾ​ബു​ൾ എ​ന്നൊ​രു വെ​ബ് സീ​രി​സും അ​നു​ഷ്ക നി​ർ​മി​ച്ചി​രു​ന്നു. ന​ഷ് എ​ന്ന പേ​രി​ൽ സ്വ​ന്ത​മാ​യി ഒ​രു ഫാ​ഷ​ൻ വ​സ്ത്ര ബ്രാ​ൻ​ഡ് അ​നു​ഷ്ക​യ്ക്കു​ണ്ട്. ടി ​വി എ​സ് സ്കൂ​ട്ടി, നി​വി​യ, എ​ല്ലെ 18, ബ്രൂ ​കോ​ഫി, പാ​ന്‍റീ​ൻ തു​ട​ങ്ങി​യ നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ക​ന്പ​നി​ക​ളു​ടെ​യും ബ്രാ​ൻ​ഡ് അം​ബാ​സഡ​റു​മാ​ണ് അ​നു​ഷ്ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.