മാധ്യമപ്രവർത്തകനോട് പൊ​ട്ടി​ത്തെ​റി​ച്ച് ഷാ​ഹി​ദ്
Friday, May 17, 2019 10:19 AM IST
ക​ബീ​ര്‍ സിം​ഗ് ചി​ത്ര​ത്തി​ലെ നാ​യി​ക കി​യാ​ര അ​ദ്വാ​നി​യോ​ട് ചും​ബ​ന​രം​ഗ​ങ്ങ​ളെ​ക്കുറി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട റി​പ്പോ​ർ​ട്ട​റു​ടെ വാ​യ​ട​പ്പി​ച്ച് ഷാ​ഹി​ദ് ക​പൂ​ർ. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​ങ് പ​രി​പാ​ടി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ ചി​ത്ര​ത്തി​ലെ ചും​ബ​ന​രം​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് കി​യാ​ര​യോ​ട് ചോ​ദി​ച്ച​ത്.

ചോ​ദ്യ​ത്തി​നോ​ട് കി​യാ​ര ചി​രി​ച്ചാ​ണ് പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നെ​തിരേ രൂ​ക്ഷ​മാ​യ ​ഭാ​ഷ​യി​ലാ​യി​രു​ന്നു നാ​യ​ക​ൻ ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ പ്ര​തി​ക​ര​ണം. 'നി​ങ്ങ​ൾ​ക്ക് കാ​മു​കി ഉ​ണ്ടോ?' എ​ന്നാ​യി​യി​രു​ന്നു റി​പ്പോ​ർ‌​ട്ട​റോ​ട് ഷാ​ഹി​ദ് ചോ​ദി​ച്ച​ത്.

ഷാ​ഹി​ദി​ന്‍റെ ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞ് മാ​റാ​ൻ റി​പ്പോ​ർ​ട്ട​ർ വി​ഷ​യം മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഷാ​ഹി​ദ് വി​ടു​ന്ന മ​ട്ടാ​യി​രു​ന്നി​ല്ല. ചും​ബി​ക്ക​ട്ടെ. മ​റ്റെ​ന്തെ​ങ്കി​ലും ചോ​ദി​ക്കൂ. ചി​ത്ര​ത്തി​ല്‍ മ​നു​ഷ്യ​ന്‍​മാ​രാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ല്ലാ​തെ നാ​യ്ക്കു​ട്ടി​കളല്ലെ​ന്നും പ​റ​ഞ്ഞ് താ​രം ആ ​ചോ​ദ്യം അ​വ​സാ​നി​പ്പി​ച്ചു. ഷാ​ഹി​ദി​ന്‍റെ ഉ​ത്ത​രം കേ​ട്ട് ചു​റ്റും കൂ​ടി​നി​ന്ന​വ​ർ ആ​ർ​ത്തു​വി​ളി​ക്കു​ക​യും കൈ​യ​ടി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.