മ​ക​നൊ​പ്പ​മു​ള്ള പു​തി​യ ചി​ത്രം പ​ങ്കു​വ​ച്ച് എ​മി ജാ​ക്സ​ണ്‍!
Monday, November 25, 2019 5:04 PM IST
അ​ടു​ത്ത കാ​ല​ത്താ​യി താ​ര​സു​ന്ദ​രി​മാ​ർ ത​ങ്ങ​ളു​ടെ ഗ​ർ​ഭ​കാ​ലം ആ​ഘോ​ഷ​മാ​ക്കി മാ​റ്റു​ന്ന വാ​ർ​ത്ത​ക​ൾ നി​ര​ന്ത​രം വ​ന്നി​രി​ക്കു​ക​യാ​ണ്. അ​ക്കൂ​ട്ട​ത്തി​ൽ ബോ​ളി​വു​ഡ് സു​ന്ദ​രി​ എ​മി ജാ​ക്സ​ണ​മു​ണ്ടാ​യി​രു​ന്നു. കാ​മു​ക​നു​മാ​യി​ട്ടു​ള്ള വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന വാ​ർ​ത്ത ന​ടി പു​റ​ത്ത് വി​ടു​ന്ന​ത്. ഒ​ടു​വി​ൽ മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് എ​മി ജാ​ക്സ​ണ് ഒ​രു ആ​ണ്‍​കു​ഞ്ഞ് പി​റ​ന്നു.

മ​ക​നൊ​പ്പ​മു​ള്ള ഓ​രോ നി​മി​ഷ​വും താ​ൻ ആ​സ്വ​ദി​ക്കു​ക​യാ​ണെ​ന്ന് പ​ല​പ്പോ​ഴും ന​ടി പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ഴി​താ പു​തി​യൊ​രു ചി​ത്ര​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി. എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ പ്ര​കാ​ശം എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് കൊ​ണ്ടാ​ണ് മ​ക​ൻ ആ​ൻ​ഡ്രി​യാ​സി​നൊ​പ്പ​മു​ള്ള ചി​ത്രം എ​മി പ​ങ്കു​വ​ച്ച​ത്.

മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള ആ​ൻ​ഡ്രി​യാ​സി​ന്‍റെ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ഇ​തി​ന് മു​ൻ​പ് ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്ത് വ​ന്നി​രു​ന്നു. ജോ​ർ​ജ് പ​നാ​യോ​ട്ട് ആ​ണ് എ​മി ജാ​ക്സ​ന്‍റെ പ​ങ്കാ​ളി. 2015 ലാ​യി​രു​ന്നു ജോ​ർ​ജു​മാ​യി എ​മി പ്ര​ണ​യ​ത്തി​ലാ​വു​ന്ന​ത്. ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ഇ​രു​വ​രു​ടെ​യും വി​വാ​ഹ​വും നി​ശ്ച​യി​ച്ചി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഖ്യാ​പ​നം വ​ന്ന​തി​ന് തൊ​ട്ട് പി​ന്നാ​ലെ​യാ​ണ് താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്നും അ​ധി​കം വൈ​കാ​തെ അ​മ്മ​യാ​വു​മെ​ന്ന കാ​ര്യം എ​മി വെ​ളി​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ ല​ണ്ട​നി​ൽ താമസിക്കു​ക​യാ​ണ് താ​ര​കു​ടും​ബം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.