ആ​ഷി​ന്‍റെ സൗ​ന്ദ​ര്യ​ര​ഹ​സ്യം
Tuesday, September 17, 2019 9:46 AM IST
സൗ​ന്ദ​ര്യ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി ഐ​ശ്വ​ര്യ റാ​യി. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ന്നതാണ് ത​ന്‍റെ ച​ർ​മ സം​ര​ക്ഷ​ണ​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന ര​ഹ​സ്യ​മെ​ന്നാ​ണ് ആ​ഷ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു​വ​ഴി ച​ർ​മം വ​ര​ണ്ടു​ണ​ങ്ങു​ന്ന​ത് ത​ട​യാ​നാ​കും. ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നാ​യി രാ​സ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശാ​ശ്വ​ത​മ​ല്ല.

ച​ർ​മ​ത്തി​ന്‍റെ സ്വാഭാ​വി​ക​ത നി​ല​നി​ൽ​ത്താ​നും തി​ള​ക്കം വ​ർ​ധി​പ്പി​ക്കാ​നം ക​ട​ല​മാ​വും മ​ഞ്ഞ​ളും തൈ​രും അ​ട​ങ്ങു​ന്ന ക്രീം ​മു​ഖ​ത്ത് പു​ര​ട്ടാ​റു​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു. 45വ​യ​സ് പി​ന്നി​ട്ടി​രി​ക്കു​ന്ന ഐ​ശ്വ​ര്യ​റാ​യ് ഒ​രു മാ​സി​ക​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​ന്‍റെ സൗ​ന്ദ​ര്യ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.