വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് അ​ഭി​ഷേ​ക് ബ​ച്ച​നും ഐ​ശ്വ​ര്യാ റാ​യി​യും
Saturday, April 20, 2019 3:28 PM IST
വി​വാ​ഹ വാ​ർ​ഷി​കം മാലദ്വീപിൽ ആ​ഘോ​ഷി​ച്ച് ഐ​ശ്വ​ര്യാ റാ​യി​യും അ​ഭി​ഷേ​ക് ബ​ച്ച​നും. ത​ങ്ങ​ളു​ടെ 12-)ം വി​വാ​ഹ​വാ​ർ​ഷി​ക​മാ​ണ് മ​ക​ൾ​ക്കൊ​പ്പം താ​ര​ദ​മ്പ​തി​ക​ൾ മാ​ല ദ്വീ​പി​ലെ നി​യാ​മ​യി​ൽ ആ​ഘോ​ഷി​ച്ച​ത്. ഇ​വി​ടെ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ താ​ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

2007ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. 2010ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​ണി​ര​ത്നം ചി​ത്രം രാ​വ​ണി​ലാ​ണ് ഇ​രു​വ​രും അ​വ​സാ​ന​മാ​യി ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഗു​ലാ​ബ് ജാ​മു​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​വാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഇ​രു​വ​രും. അ​നു​രാ​ഗ് ക​ശ്യ​പാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.