ഹി​ന്ദി ഹ്ര​സ്വ​ചി​ത്ര​ത്തി​ൽ നി​മി​ഷ നാ​യി​ക
Monday, June 15, 2020 3:27 PM IST
നി​മി​ഷ സ​ജ​യ​ൻ നാ​യി​ക​യാ​കു​ന്ന ഹി​ന്ദി ഷോ​ർ​ട് ഫി​ലിം ഘ​ർ സെ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. മൃ​ദു​ൽ നാ​യ​ർ ആ​ണ് സം​വി​ധാ​യ​ക​ൻ. ജെ ​രാ​മ​കൃ​ഷ്ണ കു​ളൂ​ർ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന ഘ​ർ സെ​യു​ടെ ഛായാ​ഗ്രാ​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് ജോ​മോ​ൻ ടി ​ജോ​ണ്‍ ആ​ണ്.

മൃ​ദു​ൽ നാ​യ​രു​ടേ​ത് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ. ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം ഒ​രു​ക്കി​യ ചി​ത്രം എ​ന്ന് പ​റ​ഞ്ഞാ​ണ് നി​മി​ഷ പോ​സ്റ്റ​ർ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ആ​സി​ഫ് അ​ലി, അ​പ​ർ​ണ ബാ​ല​മു​ര​ളി, നി​ര​ഞ്ജ​ന അ​നൂ​പ്, അ​ർ​ജു​ൻ അ​ശോ​ക​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കി​യ ബി​ടെ​ക് എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​ണ് മൃ​ദു​ൽ നാ​യ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.