UPSC: 84 ഒഴിവ്
Monday, September 8, 2025 3:35 PM IST
കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 84 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 11 വരെ.
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സിബിഐ) പബ്ലിക് പ്രോസിക്യൂട്ടർ (25 ഒഴിവ്), അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (19) തസ്തികകളിലായി 44 ഒഴിവുണ്ട്. ലഡാക് യൂണിയൻ ടെറിറ്ററി അഡ്മിനിസ്ട്രേഷനു കീഴിൽ സ്കൂൾ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ലക്ചറർ (വിവിധ വിഷയങ്ങൾ) തസ്തികയിലെ 40 ഒഴിവുകളിലേക്കും അപേക്ഷിക്കാം.
www.upsconline.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത ഉൾപ്പെടെ വിവരങ്ങൾ www.upsc.gov.in എന്ന സൈറ്റിൽ പ്രസിദ്ധീകരിക്കും.