HPCL ബയോഫ്യുവൽസ്: 64 ഒഴിവ്
Monday, October 13, 2025 4:44 PM IST
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ സബ്സിഡിയറിയായ എച്ച്പിസിഎൽ ബയോഫ്യുവൽസ് ലിമിറ്റഡിന്റെ ബിഹാർ ഷുഗർ യൂണിറ്റുകളിൽ 64 കരാർ ഒഴിവ്. ഒക്ടോബർ 21 വരെ അപേക്ഷിക്കാം.
തസ്തികകൾ: ജനറൽ മാനേജർ, ഡിജിഎം, മാനേജർ, ഡെപ്യൂട്ടി മാനേജർ, മെക്കാനിക്കൽ എൻജിനിയർ, ഇലക്ട്രിക്കൽ എൻജിനിയർ, ഷിഫ്റ്റ് ഇൻ ചാർജ്, ഇടിപി ഇൻ ചാർജ്, ഷിഫ്റ്റ് കെമിസ്റ്റ്, മൈക്രോബയോളജിസ്റ്റ്, സീനിയർ/മാനുഫാക്ചറിംഗ് കെമിസ്റ്റ്, പാൻ ഇൻ ചാർജ്, ഇലക്ട്രിഷൻ, ഇൻസ്ട്രമെന്റ് മെക്കാനിക്, ബോയ്ലർ അറ്റൻഡന്റ്, ഐബിആർ വെൽഡർ, എച്ച്ടി ലൈൻമാൻ.
യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.hpclbiofuels.co.in