DIBER: ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ
ഡി​ആ​ർ​ഡി​ഒ​യ്ക്ക് കീ​ഴി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ നൈ​നി​റ്റാ​ളി​ലു​ള്ള ഡി​ഫെ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ എ​ന​ർ​ജി റി​സ​ർ​ച്ചി​ൽ ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​യു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ 6 ഒ​ഴി​വും കെ​മി​സ്ട്രി​യി​ൽ ഒ​രൊ​ഴി​വു​മു​ണ്ട്.

യോ​ഗ്യ​ത: ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്/ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്/ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്/ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്/ കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റി​ഗ്/ സ​മാ​ന​വി​ഷ​യ​ങ്ങ​ളി​ൽ ബി​ഇ/ ബി​ടെ​ക്കും നെ​റ്റ്/ ഗേ​റ്റും. അ​ല്ലെ ങ്കി​ൽ എം​ഇ/ എം​ടെ​ക്. അ​ല്ലെ​ങ്കി​ൽ കെ​മി​സ്ട്രി​യി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും നെ​റ്റ്/ ത​ത്തു​ല്യ​വും.

സ്റ്റൈ​പെ​ൻ​ഡ്: 37,000 രൂ​പ​യും എ​ച്ച്ആ​ർ​എ​യും. പ്രാ​യം 28 ക​വി​യ​രു​ത്. എ​സ്‌​സി-​എ​സ്ടി വി​ഭാ​ഗ ക്കാ​ർ​ക്ക് അ​ഞ്ചു വ​ർ​ഷ​ത്തെ​യും ഒ​ബി​സി​ക്കാ​ർ​ക്ക് മൂ​ന്നു വ​ർ​ഷ​ത്തെ​യും വ​യ​സി​ള​വ് ല​ഭി​ക്കും. അ​ഭി​മു​ഖ തീ​യ​തി: സെ​പ്റ്റം​ബ​ർ 25.

അ​പേ​ക്ഷ: വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​മും https://drdo gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഇ-​മെ​യി​ൽ/ ത​പാ​ൽ മു​ഖേ​ന അ​പേ​ക്ഷി​ക്ക​ണം.

അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 6. WEBSITE: https://drdo gov.in