കൊ​​ച്ചി​​ൻ നേ​​വ​​ൽ​ ഷി​പ്‌യാ​​ർ​​ഡി​​ൽ 240 ഒഴിവ്
കൊ​​ച്ചി നേ​​വ​​ൽ ബേ​​സി​​ലെ നേ​​വ​​ൽ​ഷി​​പ് റി​​പ്പ​​യ​​ർ യാ​​ർഡി​​ലും നേ​​വ​​ൽ എ​​യ​​ർ​​ക്രാ​​ഫ്റ്റ് യാ​​ർഡി​​ലു​​മാ​​യി 240 അ​​പ്ര​ന്‍റി​സ് ഒ​​ഴി​​വ്. സെ​​പ്റ്റം​​ബ​​ർ 16 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ഇ​​തു സം​​ബ​​ന്ധി​​ച്ച വി​​ജ്‌​​ഞാ​​പ​​നം കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​മാ​​യ എം​​പ്ലോ​​യ്മെ​​ന്‍റ് ന്യൂ​​സി​​ന്‍റെ ഓ​​ഗ​​സ്‌​​റ്റ് 17-23 ല​​ക്ക​​ത്തി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ഒ​​ഴി​​വു​​ള്ള ട്രേ​​ഡു​​ക​​ൾ: കം​​പ്യൂ​​ട്ട​​ർ ഓ​​പ്പ​​റേ​​ഷ​​ൻ ഓ​​ഫ് പ്രോ​​ഗ്രാ​​മിം​ഗ് അ​​സി​സ്റ്റ​​ന്‍റ് (സി​​ഒ​​പി​​എ). ഇ​​ല​​ക്‌​ട്രീ​ഷ​​ൻ, ഇ​​ല​​ക്‌​ട്രോ​​ണി​​ക‌് മെ​​ക്കാ​​നി​​ക്. ഫി​​റ്റ​​ർ, മെ​​ഷി​​നി​​സ്‌​​റ്റ്, മെ​​ക്കാ​​നി​​ക് (മോ​​ട്ട​​ർ വെ​ഹി​​ക്കി​​ൾ), മെ​​ക്കാ​​നി​​ക് റ​​ഫ്രി​​ജ​​റേ​​ഷ​​ൻ ആ​​ൻ​​ഡ് എ​​യ​​ർ ക​​ണ്ടീ​​ഷ​​ൻ, ട​​ർ​​ണ​​ർ, വെ​​ൽ​​ഡ​​ർ-​​ഗ്യാ​​സ് ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രി​​ക്, ഇ​​ൻ​​സ്ട്രു​​മെ​​ന്‍റ് മെ​​ക്കാ​​നി​​ക്, ഷീ​​റ്റ് മെ​​റ്റ​​ൽ വ​​ർ​​ക്ക​​ർ, സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് അ​​സി​​സ്റ്റ​ന്‍റ്, ഇ​​ല​​ക്‌​ട്രോ​​പ്ലേ​​റ്റ​​ർ, പ്ലം​​ബ​​ർ, ഡീ​​സ​​ൽ മെ​​ക്കാ​നി​​ക്, ഷി​​പ്റൈ​​റ്റ്-​​വു​​ഡ്, പെ​​യി​​ന്‍റ​​ർ -ജ​​ന​​റ​​ൽ, ഫൗ​​ൺ​​ട്രി​​മാ​​ൻ, ടെ​​യ്‌​​ല​​ർ -ജ​​ന​​റ​​ൽ, മെ​​ഷി​​നി​​സ്റ്റ് ഗ്രൈ​​ൻ​​ഡ​​ർ, മെ​​ക്കാ​​നി​​ക് ഓ​​ട്ടോ ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ ഇ​​ല​​ക്‌​ട്രോ​​ണി​​ക്, ഡ്രാ​​ഫ്റ്റ്സ്‌​​മാ​​ൻ (മെ​​ക്കാ​​നി​​ക്, സി​​വി​​ൽ).

യോ​​ഗ്യ​​ത: 50% മാ​​ർ​​ക്കോ​​ടെ പ​​ത്താം ക്ലാ​​സ്, 65% മാ​​ർ​​ക്കോ​​ടെ ബ​​ന്ധ​​പ്പെ​​ട്ട ട്രേ​​ഡി​​ൽ ഐ​​ടി​​ഐ (പ്രൊ​​വി​​ഷ​​ന​​ൽ നാ​​ഷ​​ണ​​ൽ ട്രേ​​ഡ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും പ​​രി​​ഗ​​ണി​​ക്കും). =പ്രാ​​യ​​പ​​രി​​ധി: 21. പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ത്തി​​ന് അ​ഞ്ച് വ​​ർ​ഷ​​വും ഒ​​ബി​​സി​​ക്കാ​​ർ​​ക്കു മൂ​ന്ന് വ​​ർ​​ഷ​​വും ഉ​​യ​​ർ​​ന്ന പ്രാ​​യ​​ത്തി​​ൽ ഇ​​ള​​വു​​ണ്ട്.

അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളുടെ ​​സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പു​​ക​​ളും പാ​​സ്പോ​​ർ​​ട്ട് സൈ​​സ് ഫോ​​ട്ടോ​​യും The Admiral Superintendent (for Officer in-Charge), Apprentices Training School, Naval ShipRepair Yard, Naval Base, Kochi-682-004 വി​​ലാ​​സ​​ത്തി​​ൽ സാ​​ധാ​​ര​​ണ ത​​പാ​​ലി​​ൽ അ​​യ​​യ്ക്കണം. ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് RDSD&E വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.