140 അപ്രന്റിസ്
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ 69 ഗ്രാജ്വേറ്റ്, 71 ടെക്നിഷൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഓഗസ്റ്റ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, സ്റ്റൈപൻഡ്:
=ഗ്രാജ്വേറ്റ് അപ്രന്റിസ്: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനിയറിംഗ്/ടെക്നോളജി ബിരുദം/തത്തുല്യം, 12,000.
=ടെക്നിഷൻ (ഡിപ്ലോമ) അപ്രന്റിസ്: കൊമേഴ്സ്യൽ പ്രാക്ടീസ് ഒഴികെയുള്ള വിഭാഗങ്ങളിൽ ബന്ധപ്പെട്ട വിഭാഗത്തിലുള്ള എൻജിനിയറിംഗ്/ടെക്നോളജി ഡിപ്ലോമ/തത്തുല്യം (കൊമേഴ്സ്യൽ പ്രാക്ടീസ്: ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്): 10,200.
2020, 2021, 2022, 2023, 2024 വർഷങ്ങളിൽ പാസായവരാകണം അപേക്ഷകർ.
=പ്രായം: 18നു മുകളിൽ.
=അപേക്ഷിക്കേണ്ട വിധം: https://nats. education.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തു വേണം അപേക്ഷിക്കാൻ. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.cochinshipyard.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
64 ഷിപ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ ഷിപ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി അവസരം. മെക്കാനിക്കൽ വിഭാഗത്തിൽ 46, ഇലക്ട്രിക്കൽ വിഭാഗത്തിൽ 18 വീതം ഒഴിവുണ്ട്. രണ്ടു വർഷ പരിശീലനം. ഓഗസ്റ്റ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
=യോഗ്യത: പത്താം ക്ലാസ് ജയം, 60% മാർക്കോടെ 3 വർഷ മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ, ഡ്രാഫ്റ്റ്സ്മാൻഷിപ് അറിവ്, കാഡ് പ്രാവീണ്യം.
=സ്റ്റൈപൻഡ്: ആദ്യ വർഷം: 14,000, രണ്ടാം വർഷം: 20,000.
=പ്രായം: 25 കവിയരുത്. അർഹർക്ക് ഇളവ്.
=ഫീസ്: 600 രൂപ. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്കു ഫീസില്ല.
www.cochinshipyard.in