കൊച്ചി മെട്രോയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
എക്സിക്യുട്ടീവ് (ടെലികോം): ഒഴിവ്: 1, ശമ്പളം: 40000-140000 രൂപ. സ്ഥിരനിയമനം. യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂ ണിക്കേഷൻ/ കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി എൻജിനിയറിംഗ് എന്നിവയിലുള്ള ഫുൾ ടൈം ബിടെക്/ ബിഇ, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 32 കവിയരുത്.
ജൂണിയർ എൻജിനിയർ (എസ് 1)/അസിസ്റ്റന്റ് സെക്ഷൻ എൻജിനിയർ (എസ് 2): ഒഴിവ്- 2. മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനം. ശമ്പളം: എസ് 1 -33,750-94,400 രൂപ, എസ് 2- 35,000-99,700 രൂപ. യോഗ്യത: ഫുൾ ടൈം ബിടെക്/ബിഇ/ ത്രിവത്സര ഡിപ്ലോമ (ഇലക്ട്രിക്കൽ എൻജിനിയറിംഗ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്/ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ).
ജൂണിയർ എൻജിനിയർക്ക് മൂന്ന് വർഷവും അസിസ്റ്റന്റ് സെക്ഷൻ എൻജിനിയർക്ക് അഞ്ച് വർഷവും പ്രവൃത്തി പരിചയം വേണം. പ്രായം: ജൂണിയർ എൻജിനിയർ 30 കവിയരുത്. അസിസ്റ്റന്റ് സെക്ഷൻ എൻജിനിയർ 32 കവിയരുത്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഓഗസ്റ്റ് 21.
വെബ്സൈറ്റ്: www. kochimetro.org/careers