റെയിൽവേയിൽ 1376 പാരാമെഡിക്കൽ സ്റ്റാഫ്
Thursday, August 15, 2024 5:15 PM IST
റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗത്തിലെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 21 റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളിലായി ആകെ 1376 ഒഴിവാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാവും തെരഞ്ഞെടുപ്പ് .
നഴ്സിംഗ് സൂപ്രണ്ട്: ഒഴിവ് 713, പ്രായം: 2043, തുടക്കശമ്പളം: 44,900 രൂപ.
ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്): ഒഴിവ്246. പ്രായം: 2038, തുടക്കശമ്പളം: 29,200 രൂപ.
ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II: 94, പ്രായം: 1836. തുടക്കശമ്പളം: 21,700 രൂപ.
മറ്റ് തസ്തികകളും ഒഴിവും: ഡയറ്റീഷൻ5, ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് തെറാപ്പിസ്റ്റ്4, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്7, ഡെന്റൽ ഹൈജീനിസ്റ്റ്3, ഡയാലിസിസ് ടെക്നീഷൻ20, ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ (ഗ്രേഡ്III)126, ലബോറട്ടറി സൂപ്രണ്ട് (ഗ്രേഡ്III)27, പെർഫ്യൂഷനിസ്റ്റ്2, ഫിസിയോതെറാപ്പിസ്റ്റ് (ഗ്രേഡ്II)20, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്2, കാത്ത്ലാബ് ടെക്നീഷൻ2, റേഡിയോഗ്രാഫർ എക്സ്റേ ടെക്നീഷൻ64, സ്പീച്ച് തെറാപ്പിസ്റ്റ്1, കാർഡിയാക് ടെക്നീഷൻ4, ഒപ്റ്റോമെട്രിസ്റ്റ്4, ഇസിജി ടെക്നീഷൻ13, ഫീൽഡ് വർക്കർ19.
പ്രായം: 01.01.2025 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. അപേക്ഷകർക്ക് നിർദിഷ്ട ശാരീരികക്ഷമതയുണ്ടായിരിക്കണം. ഓരോ തസ്തികയിലെയും ഒഴിവുകൾ, പ്രായം, ശമ്പളം, ശാരീരിക ക്ഷമത തുടങ്ങിയ വിവരങ്ങൾക്ക് വെബസൈറ്റ് പരിശോധിക്കുക.
അപേക്ഷാഫീസ്: വനിതകൾ, ഭിന്നശേഷിക്കാർ, എസ്സി/ എസ്ടി വിഭാഗക്കാർ, വിമുക്തഭടന്മാർ, ട്രാൻസ്ജെൻഡർ എന്നിവർക്ക് 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയു മാണ് ഫീസ്. പരീക്ഷ എഴുതിയാൽ വനിതകളുടെയും ഭിന്നശേഷിക്കാരുടെയും എസ്സി/ എസ്ടി വിഭാഗക്കാരുടെയും വിമുക്തഭടന്മാരുടെയും ട്രാൻസ്ജെൻഡർ വിഭാഗക്കാരുടെയും മുഴുവൻ തുകയും മറ്റുള്ളവരുടെ 400 രൂപയും തിരികെ നൽകും.
അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം 04/2024 എന്ന നമ്പറിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ (ആർആർബി) വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഒരാൾക്ക് ഏതെങ്കിലും ഒരു ആർആർബിയിലേക്കേ അപേക്ഷിക്കാനാവൂ. ഓഗസ്റ്റ് 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: സെപ്റ്റംബർ 16.
തിരുവനന്തപുരം ആർആർബിയുടെ വെബ്സൈറ്റ്: www.rrbthiruvananthapuram. gov.in