SBI 1040 ഓഫീസർ
Friday, July 26, 2024 1:13 PM IST
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ വിഭാഗങ്ങളിൽ 1040 ഒഴിവ്. ഓഗസ്റ്റ് എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം. ജോലി പരിചയമുള്ളവർക്കാണ് അവസരം.
വൈസ് പ്രസിഡന്റ്വെൽത്ത് (643 ഒഴിവ്), റിലേഷൻഷിപ് മാനേജർ (273), ഇൻവെസ്റ്റ്മെന്റ് ഓഫീസർ (49), റിലേഷൻഷിപ് മാനേജർടീം ലീഡ് (32) തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അഞ്ചുവർഷത്തെ കരാർ നിയമനമാണ്.
യോഗ്യത, തെരഞ്ഞെടുപ്പ് രീതി തുടങ്ങിയ വിവരങ്ങൾക്ക്: www.bank.sbi, www.sbi.co.in