ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ സ്കെയിൽ 1 തസ്തികകളിൽ ഓണ്‍ലൈൻ പ്രിലിമിനറി പരീക്ഷയും മെയിൻ പരീക്ഷയും നടത്തും. ഓഗസ്റ്റിലാകും പ്രിലിമിനറി. ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
മെയിൻ പരീക്ഷ സെപ്റ്റംബർ- ഒക്ടോബറിൽ നടത്തും. ഓഫീസർ തസ്തികകളിൽ അഭിമുഖവുമുണ്ട്. ഓഫീസർ സ്കെയിൽ-2, 3 തസ്തികകളിലേക്ക് ഒരുഘട്ട പരീക്ഷയും കോമണ്‍ ഇന്റർവ്യൂവും നടത്തും. ഓഫീസ് അസിസ്റ്റന്റ് തസ്തികയ്ക്കു റീസണിംഗ്, ന്യൂമറിക്കൽ എബിലിറ്റി വിഭാഗങ്ങളിലെ ചോദ്യങ്ങൾ ഉൾപ്പെടുന്ന 45 മിനിറ്റ് പ്രിലിമിനറി പരീക്ഷയാണ്.
ഓഫീസർ സ്കെയിൽ 1 തസ്തികയിൽ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് വിഷയങ്ങളിൽ 45 മിനിറ്റ് പരീക്ഷ. ഒബ്ജക്ടീവ് മാതൃകയിലാകും പരീക്ഷ. നെഗറ്റീവ് മാർക്കുണ്ട്. ഓഫീസ് അസിസ്റ്റന്റ്, ഓഫിസർ സ്കെയിൽ 1 തസ്തികകളിലേക്കു കേരളത്തിൽ പരീക്ഷയെഴുതുന്നവർക്കു മാധ്യമമായി മലയാളവും തെരഞ്ഞെടുക്കാം.
www.ibps.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തണം. മെയിൻ പരീക്ഷ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.