കേന്ദ്ര പ്രതിരോധ വകുപ്പിൽ ഡിആർഡിഒയ്ക്കു കീഴിൽ ചെന്നൈയിലെ കോംപാറ്റ് വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ 28 ജൂണിയർ റിസർച്ച് ഫെലോ ഒഴിവ്.
വിഭാഗം
മെക്കാനിക്കൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്.
യോഗ്യത: ബിഇ/ബിടെക്, ഗേറ്റ് അല്ലെങ്കിൽ എംഇ/എംടെക്. അപേക്ഷകള്‍ ദ് ഡയറക്ടർ, കോംപാറ്റ് വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്, മിനിസ്ട്രി ഓഫ് ഡിഫൻസ്, ഡിആർഡിഒ, ആവഡി, ചെന്നൈ-600 054 എന്ന വിലാസത്തിൽ ജൂണ്‍ 28നകം ലഭിക്കണം.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ. https://drdo.gov.in