കൽപ്പാക്കം ആറ്റമിക് റിസർച്ച് സെന്ററിൽ 91 ഒഴിവ്
Friday, June 21, 2024 3:42 PM IST
ആണവോർജ വകുപ്പിനു കീഴിൽ കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റമിക് റിസർച്ചിൽ വിവിധ തസ്തികകളിലായി 91 ഒഴിവ്. ജൂണ്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തികകൾ
(ഒഴിവുള്ള വിഭാഗങ്ങൾ ബ്രായ്ക്കറ്റിൽ): സയന്റിഫിക് ഓഫീസർ മെഡിക്കൽ (ജനറൽ സർജറി, ന്യൂക്ലിയർ മെഡിസിൻ, ഡെന്റൽ പ്രോസ്തോഡോണ്ടിക്സ്, അനസ്തീസിയ, ഒഫ്താൽമോളജി, ഗൈനക്കോളജി, റേഡിയോളജി, പീഡിയാട്രിക്സ്, ഇഎൻടി, ന്യൂക്ലിയർ മെഡിസിൻ, ഹ്യൂമൻ മെഡിക്കൽ ജെനറ്റിസിസ്റ്റ്, ജനറൽ ഡ്യൂട്ടി കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ),
ടെക്നിക്കൽ ഓഫീസർ (ഫിസിയോതെറപ്പിസ്റ്റ്), സയന്റിഫിക് അസിസ്റ്റന്റ് (മെഡിക്കൽ സോഷ്യൽ വർക്കർ, പതോളജി, റേഡിയോഗ്രഫി, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്), നഴ്സ്, ഫാർമസിസ്റ്റ്. ടെക്നീഷൻ (ഓർത്തോപീഡിക് ടെക്നീഷൻ, ഇസിജി ടെക്നീഷൻ, കാർഡിയോ സോണോഗ്രഫി ടെക്നീഷൻ). വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
www.igcargov.in