100 ടെക്നീഷൻ
മുംബൈ എഐ എൻജിനിയറിംഗ് സർവീസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് ടെക്നീഷൻ, ട്രെയിനി ടെക്നീഷൻ തസ്തികകളിലായി 100 ഒഴിവ്. കരാർ നിയമനം. വിമുക്തഭടൻമാർക്കും അവസരം. ഓണ്‍ലൈൻ അപേക്ഷ ജൂണ്‍ 25 വരെ.
യോഗ്യത
എയർക്രാഫ്റ്റ് ടെക്നീഷൻ (ബി1)/ട്രെയിനി ടെക്നീഷൻ (ബി1) (മെയിന്റനൻസ് ആൻഡ് ഓവർഹോൾ ഷോക്സ്: എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറിംഗിൽ (മെക്കാനിക്കൽ സ്ട്രീം) ഡിജിസിഎ അംഗീകൃത എഎംഇ ഡിപ്ലോമ/സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മെക്കാനിക്കൽ എയ്റോനോട്ടിക്കൽ എൻജിനിയറിംഗ്/തത്തുല്യത്തിൽ മൂന്നു വർഷ എൻജിനിയറിംഗ് ഡിപ്ലോമ.
എയർക്രാഫ്റ്റ് ടെക്നീഷൻ (ബി2)/ ട്രെയിനി ടെക്നീഷൻ (ബി2): എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറിംഗിൽ (ഏവിയോണിക്സ് സ്ട്രീം) ഡിജിസിഎ അംഗീകൃത എഎംഇ ഡിപ്ലോമ/സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ റേഡിയോ/ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്/ തത്തുല്യത്തിൽ മൂന്നു വർഷ എൻജിനിയറിംഗ് ഡിപ്ലോമ.
അപേക്ഷകർ സമാനമേഖലയിൽ ഒരു വർഷ ജോലി പരിചയമോ ഒരു വർഷ നാഷണൽ അപ്രന്റിസ്ഷിപ് പരിശീലനമോ നേടിയിരിക്കണം. ഒരു വർഷത്തിൽ താഴെ പരിശീലനമുള്ളവരെ ട്രെയിനിയായി പരിഗണിക്കും.
വിമുക്തഭടൻമാരുടെ യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾക്കു വെബ്സൈറ്റ് കാണുക. പ്രായപരിധി: 35 (അർഹർക്ക് ഇളവ്). ശന്പളം: എയർക്രാഫ്റ്റ് ടെക്നീഷൻ: 27,940; ട്രെയിനി എയർക്രാഫ്റ്റ് ടെക്നീഷൻ: 15,000.
www.aiesl.in
40 എക്സിക്യൂട്ടീവ്, ഓഫീസർ
എഐ എൻജിനിയറിംഗ് സർവീസസ് ലിമിറ്റഡിൽ സീനിയർ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ്, ഓഫീസർ അവസരം. തിരുവനന്തപുരം, ഡൽഹി, മുംബൈ, നാഗ്പുർ, കോൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലായി 40 ഒഴിവ്. കരാർ നിയമനം.
തിരുവനന്തപുരത്ത് ഒന്‍പത് ഒഴിവുകളുണ്ട്. ജൂണ്‍ 29 വരെ അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
www.aiesl.in