ഹൈദരാബാദ്
ഐസിഎംആറിന്റെ ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനിൽ 44 ഒഴിവുകളിൽ നേരിട്ടുള്ള നിയമനം. ജൂണ്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂലൈയിൽ കംപ്യൂട്ടർ ബേഡ്സ് ടെസ്റ്റ് വഴിയാണു തെരഞ്ഞെടുപ്പ്.
ഫീസ്: 1200 രൂപ. പട്ടികവിഭാഗം, വിമുക്തഭടൻ, സ്ത്രീകൾ എന്നിവർക്ക് 1000 രൂപ. ഭിന്നശേഷിക്കാർക്കു ഫീസില്ല. തസ്തികകൾ: ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷൻ, ലബോറട്ടറി അറ്റൻഡന്റ്.
= www.nin.res.in
ചണ്ഡിഗഡ്
ഐസിഎംആറിന്റെ ചണ്ഡിഗഡിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനിൽ വിവിധ തസ്തികകളിൽ 26 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജൂണ്‍ 12, 13 തീയതികളിൽ.
തസ്തികകൾ: ജൂനിയർ മെഡിക്കൽ ഓഫീസർ, എസ്ആർഎഫ് (ഫുഡ് ആൻഡ് ന്യൂട്രീഷൻ), എസ്ആർഎഫ് (ആന്ത്രപ്പോളജി, സോഷ്യോളജി, സോഷ്യൽ വർക്ക്), സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ്, ഫീൽഡ് വർക്കർ. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
= www.nin.res.in