കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ 34 സേഫ്റ്റി അസിസ്റ്റന്റ് ഒഴിവ്. മൂന്നുവർഷ കരാർ നിയമനം. ജൂണ്‍ 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത
പത്താം ക്ലാസ് ജയം, ഫയർ സേഫ്റ്റിയിൽ ഒരു വർഷ ഡിപ്ലോമ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഫാക്ടറി, കണ്‍സ്ട്രക്ഷൻ കന്പനി, എൻജിനിയറിംഗ് കന്പനി എന്നിവയിലേതിലെങ്കിലും സേഫ്റ്റി മേഖലയിൽ ഒരു വർഷ പരിശീലനമോ ജോലി ചെയ്തുള്ള പരിചയമോ നേടിയിരിക്കണം.
പ്രായം: 30 കവിയരുത് (അർഹർക്ക് ഇളവ്). ശന്പളം: 23,300 മുതൽ (ഓവർ ടൈം ആനുകൂല്യങ്ങളുമുണ്ടാകും).ഫീസ്: 200 രൂപ. ഓണ്‍ലൈനായി അടയ്ക്കണം (പട്ടികവിഭാഗക്കാർക്കു ഫീസില്ല).
ഫിസിക്കൽ ടെസ്റ്റ്, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ മുഖേനയാണു തെരഞ്ഞെടുപ്പ്. ഫിസിക്കൽ ടെസ്റ്റിന് ഓട്ടം, പുഷ് അപ്സ് മുതലായവ ഉണ്ടാകും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
= www.cochinshipyard.in