മുഴുവൻ പ​ല്ലു​ക​ളോ​ടെ ജ​നി​ച്ച പെ​ണ്‍​കു​ഞ്ഞ്...
Saturday, July 20, 2024 2:09 PM IST
പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ള്‍​ക്ക് പ​ല്ലു​ക​ള്‍ കാ​ണി​ല്ല​ല്ലൊ. മോ​ണ​ കാ​ട്ടി അ​വ​ര്‍ ചി​രി​ക്കു​ന്ന​തും ക​ര​യു​ന്ന​തും ന​ല്ല ചേ​ലാ​ണ്. പി​ന്നീ​ട് പ​ല പ്രാ​യ​ത്തി​ലാ​യി​ട്ടാ​ണ് പ​ല്ലു​ക​ള്‍ ഉ​ണ്ടാ​കു​ന്ന​ത്. മി​ക്ക​വാ​റും 21 വ​യ​സാ​കു​മ്പോ​ഴേ​ക്കും ജ്ഞാ​ന​പ​ല്ലു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 32 പ​ല്ലു​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കും.

പല്ലു​ക​ളു​ടെ വ​ള​ര്‍​ച്ച​യി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന വി​വി​ധ ഘ​ട​ക​ങ്ങ​ളു​ണ്ട്. ശ​രി​യാ​യ പോ​ഷ​കാ​ഹാ​രം ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. അ​ടു​ത്തി​ടെ 32 പ​ല്ലു​മാ​യി ഒ​രു കു​ഞ്ഞ് ജ​നി​ച്ച സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ ഈ ​കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് പ​ങ്കു​വ​ച്ച​ത്. റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം, ഇ​ത് അ​പൂ​ര്‍​വ രോ​ഗ​മാ​ണ​ത്രെ. ഈ ​അ​വ​സ്ഥ​യെ സാ​ധാ​ര​ണ​യാ​യി നേ​റ്റ​ല്‍ പ​ല്ലു​ക​ള്‍ എ​ന്ന് വി​ളി​ക്കു​ന്നു.

കു​ഞ്ഞി​ന് ഇ​ത് വ​ള​രെ ദോ​ഷ​ക​ര​മ​ല്ലെ​ങ്കി​ലും, ഇ​ത് അ​മ്മ​യ്ക്ക് പ്ര​ശ്ന​മു​ണ്ടാ​ക്കും. കാ​ര​ണം കു​ട്ടി​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണ്. കൂ​ടാ​തെ, പ​ല്ലു​ക​ള്‍ ത​ക​ര്‍​ന്നാ​ല്‍ കു​ഞ്ഞത് വി​ഴു​ങ്ങാ​നും സാ​ധ്യ​ത​യു​ണ്ട്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഈ ​കു​ട്ടി മു​ഴു​വ​ന്‍ പ​ല്ലു​ക​ളു​മാ​യി ചി​രി​ക്കു​ന്ന​ത് കാ​ണാം. വീ​ഡി​യോ ക​ണ്ട പ​ല​രും കു​ഞ്ഞ് വ​ള​ര്‍​ന്ന​പ്പോ​ള്‍ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ട്ടി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം തി​ര​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ അ​ത്ത​ര​ത്തി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ന്നും​ത​ന്നെ​യി​ല്ലെ​ന്നാ​ണ് വി​വ​രം...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.