ഡോ​ക്ട​റും രോ​ഗി​യും ത​മ്മി​ല്‍ 5000 കി​ലോ​മീ​റ്റ​ര്‍ അകലം; ​ശ​സ്ത്ര​ക്രി​യ ലോ​ക​ത്തെ ഞെ​ട്ടി​ച്ചു
Saturday, August 3, 2024 12:08 PM IST
വൈ​ദ്യാ​ശ​സ്ത്ര ​രം​ഗം ഏ​റെ കു​തി​പ്പ് ന​ട​ത്തു​ന്ന കാ​ല​ഘ​ട്ട​മാ​ണ​ല്ലൊ. നേ​ര​ത്തെ ത​ന്നെ മെ​ഡി​ക്ക​ല്‍ രം​ഗം പു​രോ​ഗ​തി പ്രാ​പി​ച്ചെ​ങ്കി​ലും എ​ഐ​യും റോ​ബോ​ട്ടു​മെ​ല്ലാം വ​ലി​യ മാ​റ്റ​മാ​ണ് സ​മ്മാ​നി​ച്ച​ത്. സ​ങ്കീ​ര്‍​ണ​മാ​യ പ​ല ശ​സ്ത്ര​ക്രി​യ​ക​ളും നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ് ഇ​പ്പോ​ള്‍ വി​ജ​യ​ക​ര​മാ​യി തീ​ര്‍​ക്കു​ന്ന​ത്.

അ​ടു​ത്തി​ടെ ചൈ​ന​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ഒ​രു ശ​സ്ത്ര​ക്രി​യ ലോ​ക​ത്തെ ത​ന്നെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ ഒ​രു ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​ന്‍ 5,000 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ നി​ന്ന് ശ്വാ​സ​കോ​ശ ട്യൂ​മ​റു​മാ​യി പോ​രാ​ടു​ന്ന ഒ​രു രോ​ഗി​യെ ഓ​പ്പ​റേ​ഷ​ന്‍ ചെ​യ്തു.

ഇ​ത് ആ​ദ്യ​ത്തെ വി​ദൂ​ര ശ്വാ​സ​കോ​ശ കാ​ന്‍​സ​ര്‍ ഓ​പ്പ​റേ​ഷ​ന്‍ എ​ന്നാ​ണ് വി​വ​രം. രോ​ഗി ക​ഷ്ഗ​ര്‍ എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു. ഡോ​ക്ട​ര്‍ ഏ​റെ അ​ക​ലെ​യു​ള്ള ഷാം​ഗ്ഹാ​യ് ചെ​സ്റ്റ് ആ​ശു​പ​ത്രി​യി​ലും. റോ​ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഡോ​ക്ട​ര്‍ ഈ ​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

എ​ന്താ​യാ​ലും ആ​ദ്യ​ത്തെ ഇ​ന്‍​ട്രാ-​സി​റ്റി റി​മോ​ട്ട് റോ​ബോ​ട്ടി​ക് സ​ര്‍​ജ​റി വി​ജ​യി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രും മെ​ഡി​ക്ക​ല്‍ രം​ഗ​വും. ഇ​ത് ഭാ​വി​യി​ല്‍ വ​ലി​യ വി​പ്ല​വ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.