ഒ​രു സെന്‍റ് കാ​ശി​നാ​യി ജ​യി​ലി​ലാ​യ അ​മേ​രി​ക്ക​ക്കാ​ര​ന്‍
Monday, July 15, 2024 3:05 PM IST
അ​മേ​രി​ക്ക​ന്‍ രൂ​പ​ ഒ​രു സെ​ന്‍റ് എ​ന്നാ​ല്‍ ന​മ്മു​ടെ നാ​ട്ടി​ലെ ഒ​രു രൂ​പ​യി​ല്‍ താ​ഴെ മാ​ത്രം മൂ​ല്യം ഉ​ള്ള ഒ​ന്നാ​ണ്. എ​ന്നാ​ല്‍ ആ ​പ​ണ​ത്തി​നാ​യി ബാ​ങ്കി​ലെ​ത്തി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും ജ​യി​ലി​ല്‍ ആ​യി​രി​ക്കു​ക​യു​മാ​ണ് ഒ​രാ​ള്‍.

മൈ​ക്ക​ല്‍ ഫ്ലെ​മിം​ഗ് എ​ന്ന 41 കാ​ര​നാ​ണ് ഈ ​വ്യ​ക്തി. ഫ്ലോ​റി​ഡ​യി​ലാ​ണ് സം​ഭ​വം. ജൂ​ണ്‍ 29 ന് ​ഉ​ച്ച​തി​രി​ഞ്ഞ്, മൈ​ക്ക​ല്‍ ചേ​സ് ബാ​ങ്ക് ശാ​ഖ​യി​ല്‍ എ​ത്തി. പി​ന്നീ​ട് ഒ​രു സെന്‍റ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു അ​പേ​ക്ഷ ന​ല്‍​കി.

എ​ന്നാ​ല്‍ ഇ​ത്ര​യും കു​റ​ഞ്ഞ പ​ണം ബാ​ങ്കി​ല്‍​നി​ന്ന് പി​ന്‍​വ​ലി​ക്കാ​ന്‍ ആ​കി​ല്ലെ​ന്ന് ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​ന്‍ മൈ​ക്കി​ലി​നെ അ​റി​യി​ച്ചു. ഇ​തോ​ടെ താ​ന്‍ മ​റ്റെ​ന്തെി​ങ്കി​ലും പ​റ​യ​ണ​മൊ എ​ന്നാ​യി മൈ​ക്ക​ല്‍. ഇ​ത് ഒ​രു ഭീ​ഷ​ണി​യാ​യി തോ​ന്നി​യ ജീ​വ​ന​ക്കാ​ര​ന്‍ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു.


വൈ​കാ​തെ പോ​ലീ​സെ​ത്തി മൈ​ക്ക​ളി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യി. സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​കും എ​ന്ന് പ്ര​തീ​ക്ഷി​ച്ചു ത​ന്നെ​യാ​ണ് ഇ​യാ​ള്‍ ബാ​ങ്കി​ല്‍ എ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സാ​ധാ​ര​ണ​യാ​യി ബാ​ങ്കി​ല്‍ ആ​രെ​ങ്കി​ലും കൊ​ള്ള​യ​ടി​ക്കാ​ന്‍ വ​ന്നാ​ല്‍ ജീ​വ​ന​ക്കാ​ര്‍ ഭ​യ​ത്താ​ല്‍ അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ണം ന​ല്‍​കാ​റു​ണ്ട്. അ​ത്ത​ര​മൊ​രു സ​മീ​പ​ന​മാ​ണ് മൈ​ക്ക​ല്‍ ക​ണ​ക്ക് കൂ​ട്ടി​യ​ത്.

കാ​ര​ണം ഇ​ദ്ദേ​ഹ​ത്തി​ന് ഈ ​ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ടി​ല്ല​ത്രെ. മാ​ത്ര​മ​ല്ല ഇ​യാ​ള്‍ ആ​ദ്യം സ​മീ​പ​ത്തെ സി​റ്റി​സ​ണ്‍​സ് ഫ​സ്റ്റ് ബാ​ങ്കി​ല്‍ പോ​യി​രു​ന്നു. എ​ന്നാ​ല്‍ ആ ​ബാ​ങ്ക് അ​ട​ച്ചി​രു​ന്ന​തി​നാ​ല്‍ ഐ​ഡി​യ അ​വി​ടെ പ്ര​യോ​ഗി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. എ​ന്താ​യാ​ലും ഒ​രു സെ​ന്‍റി​നാ​യി ജ​യി​ലി​ല്‍ ക​യ​റി​യ​ത് ആ​ളു​ക​ളെ ആ​കെ അ​മ്പ​ര​പ്പി​ക്കു​ക​യാ​ണ്....
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.