റോ​ക്ക് ആ​ൻ​ഡ് റോ​ൾ രാ​ജാ​വി​ന്‍റെ ഷൂ​സ് വി​റ്റ​ത് ഒ​ന്നേ​കാ​ൽ കോ​ടി​ക്ക്..!
Monday, July 8, 2024 9:50 AM IST
റോ​ക്ക് ആ​ൻ​ഡ് റോ​ളി​ന്‍റെ രാ​ജാ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​മേ​രി​ക്ക​ൻ ഗാ​യ​ക​നും ന​ട​നു​മാ​ണ് എ​ൽ​വി​സ് പ്രെ​സ്‌​ലി. ലോ​ക​മെ​ന്പാ​ടും ആ​രാ​ധ​ക​രു​ള്ള ഈ ​വി​ഖ്യാ​ത ഗാ​യ​ക​ൻ മ​ൺ​മ​റ​ഞ്ഞി​ട്ട് 47 വ​ർ​ഷം പി​ന്നി​ട്ടി​രി​ക്കു​ന്നു. പ്രെ​സ്‌​ലി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഒ​രു ഷൂ​സ് ക​ഴി​ഞ്ഞ​ദി​വ​സം ലേ​ല​ത്തി​നു വ​ച്ചു. ഷൂ​സ് വി​റ്റു​പോ​യ​ത് 1,52,000 യു​എ​സ് ഡോ​ള​റി​ന് (1,26,94,462 രൂ​പ).

ഹെ​ൻ​റി ആ​ൽ​ഡ്രി​ഡ്ജ് ആ​ൻ​ഡ് സ​ൺ ലേ​ല​ശാ​ല​യി​ലാ​യി​രു​ന്നു നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ലേ​ലം ന​ട​ന്ന​ത്. 1950ക​ളി​ൽ സ്റ്റേ​ജി​ലും പു​റ​ത്തും ധ​രി​ച്ചി​രു​ന്ന നീ​ല സ്വീ​ഡ് ഷൂ​സ് ആ​ണ് ലേ​ല​ത്തി​ൽ​പോ​യ​ത്.

"ദി ​സ്റ്റീ​വ് അ​ല​ൻ ഷോ'​യി​ലെ "ഹൗ​ണ്ട് ഡോ​ഗ്", "ഐ ​വാ​ണ്ട് യു, ​ഐ നീ​ഡ് യു, ​ഐ ല​വ് യു' ​എ​ന്നീ ഗാ​ന​ങ്ങ​ളു​ടെ സ്റ്റേ​ജ് പ്ര​ക​ട​ന​ത്തി​നി​ടെ പ്രെ​സ് ലി ​ധ​രി​ച്ചി​രു​ന്ന​താ​ണ് ഈ ​ഷൂ​സാ​ണ്. പി​ന്നീ​ട്, യു​എ​സ് സൈ​ന്യ​ത്തി​ൽ ചേ​രു​ന്ന​തി​നു​മു​ന്പ് ഒ​രു നൈ​റ്റ് പാ​ർ​ട്ടി​ക്കി​ടെ ഈ ​ഷൂ​സ് ത​ന്‍റെ പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്ത് അ​ല​ൻ ഫോ​ർ​ട്ടാ​സി​ന് സ​മ്മാ​നി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​വ​ശ​മി​രി​ക്കെ​യാ​ണു ഷൂ​സ് ലേ​ല​ത്തി​ൽ വി​റ്റ​ത്.


ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ സാം​സ്കാ​രി​ക​വ്യ​ക്തി​ത്വ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​രാ​ളാ​യി എ​ൽ​വി​സ് പ്രെ​സ്‌​ലി​യെ ലോ​കം വി​ല​യി​രു​ത്തു​ന്നു. 14 ത​വ​ണ ഗ്രാ​മി അ​വാ​ർ​ഡി​ന്‌ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ട പ്രെ​സ്‌​ലി മൂ​ന്നു ത​വ​ണ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. ഗാ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യു​ടെ കാ​ര്യ​ത്തി​ലും ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളു​ടെ റേ​റ്റിം​ഗു​ക​ളു​ടെ കാ​ര്യ​ത്തി​ലു​മെ​ല്ലാം നി​ര​വ​ധി റി​ക്കാ​ർ​ഡു​ക​ൾ പ്രെ​സ്‌​ലി​യു​ടെ പേ​രി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.