ചില ശാസ്ത്രീയ സത്യങ്ങൾ if clauseലൂടെ എഴുതുന്പോൾ ഘടനയിൽ നേരിയ വ്യത്യാസം നമുക്ക് കാണാം.
Eg. If we heat water at 100 degree Celsius, it boils.
ഇവിടെ will boil എന്നതിനു പകരം boils എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.
auxiliary verbകൾ ചില അവസരങ്ങളിൽ main verbകളായി വരാം.
Eg. If I have a pen, I will give you.
If he had wings, he would fly away.
If I were a millionaire, I would donate a lot of money.
പരീക്ഷയ്ക്കു തയാറെടുക്കുന്പോൾ
complete the dialogue എന്ന വിഭാഗത്തിൽ if clause പൂരിപ്പിച്ചെഴുതാൻ ഉണ്ടാകും. ഏതു തരത്തിലുള്ള ചോദ്യമാണെന്ന് അപഗ്രഥിക്കുക. ഉചിതമായി പൂരിപ്പിക്കുക. നെഗറ്റീവ് വാക്യങ്ങൾ വന്നാലും ഇതേ നിയമങ്ങൾ തന്നെയാണ്.
Eg. If you do not come, they will reject the application.
If you go there, you can’t attend this meeting.
ഈ ഉദാഹരണം നോക്കൂ.
ഇങ്ങനെ ചെയ്യുന്ന കുട്ടിയോട് മുതിർന്നവർ എന്ത് പറയും?
“If you pull its tail, it will bite you”
ഒൻപതാം ക്ലാസിലെ “The Race”എന്ന പാഠത്തിൽ വളരെ വ്യക്തമായി if clause പരിചയപ്പെടുത്തുന്നുണ്ട്.
Eg. I will win the race if I practice well.
എട്ടാം ക്ലാസിലെ The Mysterious Picture എന്ന പാഠഭാഗത്തിലും If clause ഉൾപ്പെടുത്തിയിട്ടുണ്ട്.
Eg. If you do not make my stomach look flat, I will have you hanged.
If I paint this picture, I shall be killed.
പത്താം തരം പാഠഭാഗത്തിൽ വിവിധ കഥാപാത്രങ്ങളുടെ ചിന്തനങ്ങളിൽ if clause പ്രയോഗം വ്യക്തമാണ്.
If you tell Dad, he will beat me (Ali)
If you had not come on time that day, I would have died. (John)
ജീവിതത്തിലെ ചില സന്ദർഭങ്ങളിൽ നാം പറയാറുള്ള വാക്യങ്ങൾ നോക്കൂ.
“If it rains heavily, the dam will be in danger.”
“If you purchase for Rs. 1000, you will get a gift voucher”
“If they had informed me early, I would have brought my photo”
ഉപയോഗിക്കാവുന്ന സന്ദർഭങ്ങളിലൊക്കെ if clause ഉൾപ്പെടുത്താൻ ശ്രമിക്കുക.
എസ്. ലേഖാ ശങ്കർ
ഗവ. എച്ച്എസ്എസ്, പോരുവഴി