കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച അമ്മ കസ്റ്റഡിയിൽ
Sunday, April 20, 2025 2:02 AM IST
തിരുവനന്തപുരം: കിളിമാനൂരിൽ കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച അമ്മ കസ്റ്റഡിയിൽ. യുകെജിയിലും ഒന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥികളെയാണ് അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചത്.
വികൃതി സഹിക്കാനാകാതെ ചട്ടുകം കൊണ്ട് പൊള്ളിച്ചതാണെന്നാണ് അമ്മയുടെ മൊഴി. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്.