ലോൺ അടയ്ക്കുന്നതിൽ തർക്കം; യുവതിയെ വീട് കയറി ആക്രമിച്ച സ്ത്രീകൾക്കെതിരെ കേസ്
Saturday, June 29, 2024 8:27 PM IST
കൊല്ലം: തെന്മലയിൽ യുവതിയെ വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ അഞ്ചു പേർക്കെതിരെ കേസ്. തെന്മല ചെറുക്കടവ് സ്വദേശിനികളായ ഗീത, ജയ, മാളു, സരിത, വസന്തകുമാരി എന്നിവർക്കെതിരെയാണ് കേസെടുത്തത്.
അനധികൃതമായി സംഘം ചേരൽ, പൊതു സ്ഥലത്തു ലഹള ഉണ്ടാക്കൽ, അശ്ലീലപദപ്രയോഗം നടത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
കഴിഞ്ഞ ദിവസം രാത്രിയാണ് ചെറുക്കടവ് പതിനാലേക്കാർ മധു ഭവനിൽ സുരാജയെ പ്രതികൾ വീടുകറി മർദിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ലോൺ അടവുമായി ബന്ധപെട്ടു ഉണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.