പാസ്പോർട്ടിൽ കൃത്രിമം കാട്ടി വിദേശത്തേയ്ക്കു കടക്കാൻ ശ്രമിച്ച യുവതി പിടിയിൽ
Thursday, September 28, 2023 11:36 PM IST
കൊച്ചി: പാസ്പോർട്ടിൽ കൃത്രിമം കാട്ടി വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിച്ച യുവതി പിടിയിൽ. തമിഴ്നാട് സ്വദേശിനിയായ യുവതിയാണ് നെടുന്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്.
പാസ്പോർട്ടിലെ നാല് പേജുകൾ ഇവർ മുറിച്ചു മാറ്റിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്യും.