ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് കാ​ണാ​താ​യ അ​ർ​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള തെ​ര​ച്ചി​ൽ നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ൽ. ഈ​ശ്വ​ര്‍ മ​ല്‍​പെ ഗം​ഗാ​വ​ലി പു​ഴ​യി​ലി​റ​ങ്ങി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ട​യ​റു​ക​ളും ആ​ക്സി​ലും ക​ണ്ടെ​ത്തി.

എ​ന്നാ​ൽ ഇ​ത് അ​ർ​ജു​ന്‍റെ ലോ​റി​യു​ടേ​ത് അ​ല്ലെ​ന്ന് ലോ​റി ഉ​ട​മ മ​നാ​ഫ് പ​റ​ഞ്ഞു. അ​ർ​ജു​ന്‍റെ ലോ​റി​യു​ടെ താ​ഴെ ഭാ​ഗ​ത്ത് നി​റം ക​റു​പ്പാ​ണ്. ഇ​ത് ഓ​റ​ഞ്ച് നി​റം ആ​ണെ​ന്നും അ​ർ​ജു​ന്‍റെ ലോ​റി അ​ല്ലെ​ന്നും മ​നാ​ഫ് വ്യ​ക്ത​മാ​ക്കി.

പു​റ​ത്തെ​ത്തി​ച്ച ഭാ​ഗം ടാ​ങ്ക​റി​ന്‍റേ​താ​ണ്. അ​പ​ക​ട സ​മ​യ​ത്ത് ഇ​വി​ടെ നി​ന്നും ഒ​രു ടാ​ങ്ക​ർ ലോ​റി​യും കാ​ണാ​താ​യി​രു​ന്നു. അ​തേ​സ​മ​യം ക്രെ​യി​നി​ൽ കെ​ട്ടി​യ ഇ​രു​മ്പ് വ​ടം ഉ​പ​യോ​ഗി​ച്ച് ലോ​റി​യു​ടെ ക്യാ​ബി​ൻ ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മം പു​രോ​ഗ​മി​ക്ക​ക​യാ​ണ്.

ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് പു​ഴ​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ നി​ന്ന് 15 അ​ടി താ​ഴ്ച​യി​ലാ​ണ് ലോ​റി കി​ട​ക്കു​ന്ന​ത്. ഈ​ശ്വ​ർ മാ​ൽ​പെ പു​ഴ​യി​ൽ ഇ​റ​ങ്ങി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ത​ടി​ക്ക​ഷ്ണം ക​ണ്ടെ​ത്തി​യി​രു​ന്നു.