ബംഗളൂരുവിൽ നിന്നും വന്ന ബസ് അപകടത്തിൽപ്പെട്ടു; മൂന്നുപേർക്ക് പരിക്ക്
Saturday, September 21, 2024 3:37 PM IST
കോഴിക്കോട്: ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന ബസ് നിയന്ത്രണം നഷ്ടമായി കടയിലേക്ക് ഇടിച്ചു കയറി അപകടം. കോഴിക്കോട് എലത്തൂർ കാട്ടില പീടികയിൽ വച്ചാണ് സംഭവം.
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രാവിലെ 9.45ഓടെയാണ് അപകടമുണ്ടായത്. റോഡിനോട് ചേർന്നുള്ള മെറ്റൽ ഫാബ്രികേഷൻ കടയിലേക്കാണ് ബസ് ഇടിച്ചു കയറിയത്. ബംഗളൂരുവിൽ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.