കൊ​ച്ചി: മ​ല​യാ​ള​ത്തി​ലെ നാ​ലു ന​ട​ൻ​മാ​രി​ൽ നി​ന്നും ദു​ര​നു​ഭ​വ​മു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ന​ടി മി​നു മു​നീ​ര്‍. ജ​യ​സൂ​ര്യ, മു​കേ​ഷ്, മ​ണി​യ​ന്‍പി​ള്ള രാ​ജു, ഇ​ട​വേ​ള ബാ​ബു, അ​ഡ്വ. ച​ന്ദ്ര​ശേ​ഖ​ര​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ നോ​ബി​ള്‍, വി​ച്ചു എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് താ​രം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഇ​വ​രി​ല്‍ നി​ന്ന് ത​നി​ക്ക് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡ​ന​മു​ണ്ടാ​യെ​ന്ന് മി​നു ആ​രോ​പി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് താ​രം ആ​രോ​പ​ണം ഉ​യ​ർ​ത്തി​യ​ത്.

അ​മ്മ​യി​ല്‍ അം​ഗ​ത്വം ല​ഭി​ക്കാ​ന്‍ ഇ​ട​വേ​ള ബാ​ബു വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. 'ദേ ​ഇ​ങ്ങോ​ട്ട് നോ​ക്കി​യേ' എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്ത് ജ​യ​സൂ​ര്യ ലൈം​ഗി​ക താ​ല്‍​പ​ര്യ​ത്തോ​ടെ പെ​രു​മാ​റി​യെ​ന്ന് മി​നു ആ​രോ​പി​ച്ചു.

ത​നി​ക്ക് അ​ടു​ത്ത് ഫ്ലാ​റ്റു​ണ്ടെ​ന്നും അ​ങ്ങോ​ട്ട് വ​രാ​ൻ പ​റ​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ആ​രോ​പ​ണം. സെ​ക്ര​ട്ടേ​റി​യ​റ്റി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. റ​സ്റ്റ് റൂ​മി​ൽ പോ​യി​ട്ടു​വ​ന്ന​പ്പോ​ൾ ജ​യ​സൂ​ര്യ പു​റ​കി​ൽ​നി​ന്നു കെ​ട്ടി​പ്പി​ടി​ച്ചു ചും​ബി​ച്ചു. ഫ്ലാ​റ്റി​ലേ​ക്ക് വ​രാ​ൻ ക്ഷ​ണി​ച്ചു. പി​ന്നീ​ട് ശ​ല്യം ഉ​ണ്ടാ​യി​ല്ല. ആ​രോ​ടെ​ങ്കി​ലും ഇ​ക്കാ​ര്യം പ​റ​യാ​ൻ പേ​ടി​യാ​യി​രു​ന്നെ​ന്നും ന​ടി പ​റ​ഞ്ഞു.

മു​കേ​ഷ് വ​ഴ​ങ്ങി​ത്ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും വൃ​ത്തി​കെ​ട്ട ഭാ​ഷ​യി​ൽ സം​സാ​രി​ച്ചു​വെ​ന്നും മി​നു പ​റ​യു​ന്നു.

മ​ണി​യ​ന്‍പി​ള്ള​ രാ​ജു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ടാ ​ത​ടി​യാ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​മ്പോ​ള്‍ ഹോ​ട്ട​ല്‍ മു​റി​യി​ലേ​ക്ക് വ​രു​മെ​ന്ന് പ​റ​ഞ്ഞു​വെ​ന്നും പി​റ്റേ ദി​വ​സം ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച് ദേ​ഷ്യ​പ്പെ​ട്ടു​വെ​ന്നും മി​നു ആ​രോ​പി​ച്ചു.

അ​ഡ്ജ​സ്റ്റ്മെ​ന്‍റി​ന് ത​യ്യാ​റ​ല്ലാ​ത്ത​തി​നാ​ല്‍ മ​ല​യാ​ള സി​നി​മ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു​വെ​ന്നും സി​നി​മ​യി​ല്‍ തു​ട​രാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഉ​പ​ദ്ര​വം അ​സ​ഹ​നീ​യ​മാ​യ​തോ​ടെ മ​ല​യാ​ള സി​നി​മ ഉ​പേ​ക്ഷി​ച്ച് ചെ​ന്നൈ​യി​ലേ​ക്ക് താ​മ​സം മാ​റ്റാ​ന്‍ താ​ന്‍ നി​ര്‍​ബ​ന്ധി​ത​യാ​യെ​ന്നും മി​നു പ​റ​യു​ന്നു.