പാ​റ്റ്‌​ന: ബി​ഹാ​റി​ലെ അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും എ​ന്‍​ഡി​എ മ​ത്സ​രി​ക്കു​ക​യെ​ന്ന് എ​ല്‍​ജെ​പി (റാം​വി​ലാ​സ്) അ​ധ്യ​ക്ഷ​നും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ചി​രാ​ഗ് പാ​സ്വാ​ന്‍. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി ആ​രാ​കു​മെ​ന്ന ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ചി​രാ​ഗ് പാ​സ്വാ​ന്‍ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യ​ത്.

ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​കും എ​ന്‍​ഡി​എ തി​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക​യെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്. അ​നാ​രോ​ഗ്യം കാ​ര​ണം നി​തീ​ഷ് കു​മാ​ര്‍ അ​ടു​ത്ത തി​ര​ഞ്ഞെ​ടു​പ്പോ​ടെ മു​ഖ്യ​മ​ന്ത്രി പ​ദ​മൊ​ഴി​യു​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്.

ജെ​ഡി​യു-​ആ​ര്‍​ജെ​ഡി സ​ഖ്യ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ടു​ത്ത നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നു താ​നി​ല്ലെ​ന്നും തേ​ജ​സ്വി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​കും ഇ​ന്ത്യാ​സ​ഖ്യം മ​ല്‍​സ​രി​ക്കു​ക​യെ​ന്നും നി​തീ​ഷ് കു​മാ​ര്‍ പ​ല ത​വ​ണ പ​ര​സ്യ പ്ര​സ്താ​വ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് തേ​ജ​സ്വി യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​കും ഇ​ന്ത്യാ​സ​ഖ്യം നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല്‍​സ​രി​ക്കു​ക​യെ​ന്ന് ഉ​റ​പ്പാ​ണ്.