ക​ണ്ണൂ​ർ: വാ​ഹ​ന ഷോ​റൂ​മി​ലെ സെ​യി​ൽ​സ്മാ​ൻ ഉ​പ​ഭോ​ക്താ​വ് വാ​ങ്ങി​യ സ്കൂ​ട്ട​റി​ന്‍റെ പേ​രി​ൽ വ്യാ​ജ ഒ​പ്പി​ട്ട് ലോ​ൺ എ​ടു​ത്ത​താ​യി പ​രാ​തി. ക​ണ്ണൂ​ർ പൊ​ടി​ക്കു​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​ഖി​ലി​നെ​തി​രേ​യാ​ണ് ആ​രോ​പ​ണം ഉ‍​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മൂ​ന്നു​നി​ര​ത്ത് സ്വ​ദേ​ശി പി.​വി. മി​ഥു​ൻ ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യ​ത്.

2022 മേ​യ് 31-നാ​ണ് മി​ഥു​ൻ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും മി​ഥു​ൻ സ്കൂ​ട്ട​ർ വാ​ങ്ങി​യ​ത്. ത​ന്‍റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ ലോ​ൺ ആ​പ്ലി​ക്കേ​ഷ​നി​ലും സെ​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും വ്യാ​ജ ഒ​പ്പി​ട്ട് 88,000 രൂ​പ സ്വ​കാ​ര്യ ബാ​ങ്കി​ൽ നി​ന്നും ലോ​ൺ എ​ടു​ത്തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

വാ​ഹ​ന​ത്തി​ന് കൃ​ത്യ​മാ​യി സ​ർ​വീ​സ് ന​ൽ​കി​യി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.