ഹൈബിക്ക് ആശ്വാസം; സോളാർ പീഡനക്കേസിൽ കുറ്റവിമുക്തനാക്കി കോടതി
Monday, September 25, 2023 1:33 PM IST
കൊച്ചി: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട പീഡനക്കേസിൽ കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ എംപിയെ കുറ്റവിമുക്തനാക്കി കോടതി. കേസിൽ ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു.
ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ആവശ്യം കോടതി തള്ളി.
എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ വച്ച് ഹൈബി തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. എന്നാൽ ഈ ആരോപണത്തിൽ തെളിവുകളില്ലെന്ന് സിബിഐ കണ്ടെത്തിയിരുന്നു.