വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതി അറസ്റ്റിൽ
Wednesday, September 13, 2023 11:07 PM IST
ആലപ്പുഴ: കായംകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പിടിയിൽ. വള്ളികുന്നം എണ്ണമ്പള്ളിശ്ശേരി സലിം(22) ആണ് പിടിയിലായത്.
പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ഇയാൾ ഒരാഴ്ച മുമ്പാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
പെൺകുട്ടിയുടെ ബന്ധുക്കൾ ഇവരുടെ പ്രണയബന്ധം എതിർത്തോടെ ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സലീമിനെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.