കൊ​ച്ചി: സോ​ളാ​ർ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പീ​ഡ​ന​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ഹൈ​ബി ഈ​ഡ​ൻ എം​പി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി കോ​ട​തി. കേ​സി​ൽ ഹൈ​ബി​ക്കെ​തി​രെ തെ​ളി​വി​ല്ലെ​ന്ന സി​ബി​ഐ റി​പ്പോ​ർ​ട്ട് തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി അം​ഗീ​ക​രി​ച്ചു.

ഹൈ​ബി​ക്കെ​തി​രെ തെ​ളി​വി​ല്ലെ​ന്ന സി​ബി​ഐ റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ക്ക​രു​തെ​ന്ന പ​രാ​തി​ക്കാ​രിയു​ടെ ആ​വ​ശ്യം കോ​ട​തി ത​ള്ളി.

എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ മു​റി​യി​ൽ വ​ച്ച് ഹൈ​ബി ത​ന്നെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി​ക്കാ​രി ആ​രോ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ത്തി​ൽ തെ​ളി​വു​ക​ളി​ല്ലെ​ന്ന് സി​ബി​ഐ ക​ണ്ടെ​ത്തി​യി​രു​ന്നു.