നി​ർ​ബ​ന്ധി​ത ചും​ബ​നം; ഒ​ടു​വി​ൽ രാ​ജി​വ​ച്ച് സ്പാ​നി​ഷ് എ​ഫ്എ ത​ല​വ​ൻ
നി​ർ​ബ​ന്ധി​ത ചും​ബ​നം; ഒ​ടു​വി​ൽ രാ​ജി​വ​ച്ച് സ്പാ​നി​ഷ് എ​ഫ്എ ത​ല​വ​ൻ
Monday, September 11, 2023 10:10 PM IST
മാ​ഡ്രി​ഡ്: ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ​തി​ന് പി​ന്നാ​ലെ വ​നി​താ താ​രം ജെ​ന്നി ഹെ​ർ​മോ​സോ​യെ ബ​ല​മാ​യി ചും​ബി​ച്ച സം​ഭ​വ​ത്തി​ൽ രാ​ജി പ്ര​ഖ്യാ​പ​ന​വു​മാ​യി സ്പാ​നി​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ലൂ​യി റൂ​ബി​യാ​ല​സ്.

എ​ഫ്എ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് തു​ട​രു​ന്നി​ല്ലെ​ന്നും പ​ദ​വി ഒ​ഴി​യു​ക​യാ​ണെ​ന്നും കാ​ട്ടി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് പെ​ട്രോ റോ​ച്ച​യ്ക്ക് റൂ​ബി​യാ​ല​സ് ക​ത്ത് ന​ൽ​കി. നേ​ര​ത്തെ, റൂ​ബി​യാ​ല​സി​നെ 90 ദി​വ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത് ഫി​ഫ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

റൂ​ബി​യാ​ല​സ് ന​ട​ത്തി​യ​ത് ലൈം​ഗി​കാ​തി​ക്ര​മം ആ​ണെ​ന്നാ​ണ് ഹെ​ർ​മോ​സോ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് തെ​ളി​ഞ്ഞാ​ൽ സ്പെ​യി​നി​ലെ പു​തി​യ നി​യ​മം അ​നു​സ​രി​ച്ച് നാ​ല് വ​ർ​ഷം ത​ട​വു​ശി​ക്ഷ വ​രെ റൂ​ബി​യാ​ല​സി​ന് ല​ഭി​ക്കാം.

ഓ​ഗ​സ്റ്റ് 20-ന് ​ന​ട​ന്ന ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് വീ​ഴ്ത്തി കി​രീ​ടം നേ​ടി​യ ശേ​ഷം ലാ ​റോ​ജാ​സ് വി​ജ​യാ​ഘോ​ഷം ന​ട​ത്തു​ന്ന​തി​നി​ടെ, ഹെ​ർ​മോ​സോ​യു​ടെ ചു​ണ്ടി​ൽ റൂ​ബി​യാ​ല​സ് ബ​ല​മാ​യി ചും​ബി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു.

മ​റ്റ് താ​ര​ങ്ങ​ളു​ടെ ക​വി​ളി​ൽ ചെ​റു​ചും​ബ​നം ന​ൽ​കി​യ റൂ​ബി​യാ​ല​സ് ഹെ​ർ​മോ​സോ​യെ പി​ടി​ച്ചു​നി​ർ​ത്തി ചു​ണ്ടി​ൽ ചും​ബി​ക്കു​ക​യാ​യി​രു​ന്നു. റൂ​ബി​യാ​ല​സ് ന​ട​ത്തി​യ​ത് ലൈം​ഗി​കാ​തി​ക്ര​മം ആ​ണെ​ന്നും വ​നി​താ താ​ര​ങ്ങ​ളെ കാ​യി​ക​സം​ഘ​ട​നാ അ​ധി​കൃ​ത​ർ അ​ടി​മ​ക​ളാ​യി ആ​ണ് കാ​ണു​ന്ന​തെ​ന്നും വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.


സം​ഭ​വം വ​ൻ വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ ഖേ​ദ​പ്ര​ക​ട​ന​വു​മാ​യി റൂ​ബി‌​യാ​ല​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. താ​ൻ സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​നാ​യി ചെ​യ്ത നി​സാ​ര​മാ​യൊ​രു പ്ര​വ​ർ​ത്തി​യാ​ണ് ഇ​തെ​ന്നും സം​ഭ​വ​ത്തി​ൽ വി​വാ​ദ​മാ​ക്കാ​നൊ​ന്നു​മി​ല്ലെ​ന്നു​മാ​ണ് റൂ​ബി​യാ​ല​സ് ആ​ദ്യം സ്വീ​ക​രി​ച്ചി​രു​ന്ന നി​ല​പാ​ട്.

താ​ൻ ബ​ല​മാ​യി ചും​ബി​ച്ചെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ജെ​ന്നി ഹെ​ർ​മോ​സോ എ​ന്ന താ​ര​മാ​ണ് എ​ല്ലാ​ത്തി​നും തു​ട​ക്ക​മി​ട്ട​തെ​ന്ന് റൂ​ബി​യാ​ല​സ് ആ​രോ​പി​ച്ചി​രു​ന്നു.

സ​ദ​സി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ത​ന്നെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ ഹെ​ർ​മോ​സോ ചെ​റു​താ​യി എ​ടു​ത്തു​യ​ർ​ത്തി. ഇ​തി​നി​ടെ ഒ​രു ചെ​റു ചും​ബ​നം ന​ൽ​കാ​നു​ള്ള അ​നു​വാ​ദം താ​ൻ ചോ​ദി​ച്ചു. അ​വ​ർ അ​തി​ന് അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നെ​ന്നും റൂ​ബി​യാ​ല​സ് പ​റ​ഞ്ഞി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<