വ​നി​താ താ​ര​ത്തി​ന് നി​ർ​ബ​ന്ധി​ത ചും​ബ​നം; സ്പാ​നി​ഷ് ഫു​ട്ബോ​ൾ ത​ല​വ​ന് സ​സ്പെ​ൻ​ഷ​ൻ
വ​നി​താ താ​ര​ത്തി​ന് നി​ർ​ബ​ന്ധി​ത ചും​ബ​നം; സ്പാ​നി​ഷ് ഫു​ട്ബോ​ൾ ത​ല​വ​ന് സ​സ്പെ​ൻ​ഷ​ൻ
Saturday, August 26, 2023 6:34 PM IST
മാ​ഡ്രി​ഡ്: വ​നി​താ ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ താ​ര​ത്തി​ന് നി​ർ​ബ​ന്ധി​ത ചും​ബ​നം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ സ്പാ​നി​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ലൂ​യി റൂ​ബി​യാ​ല​സി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി ഫി​ഫ.

റൂ​ബി​യാ​ല​സി​നെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് 90 ദി​വ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​ണെ​ന്നും ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ന്മേ​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കും വ​രെ അ​ദ്ദേ​ഹം ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ നേ​തൃ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും ഫി​ഫ വ്യ​ക്ത​മാ​ക്കി.

സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​ക്കെ​തി​രെ സ്പാ​നി​ഷ് എ​ഫ്എ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഫി​ഫ അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യി നീ​ങ്ങാ​നാ​ണ് എ​ഫ്എ​യു​ടെ തീ​രു​മാ​നം. വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന എ​ഫ്എ അ​ടി​യ​ന്ത​ര ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ, ചും​ബ​ന വി​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ പ്ര​സി​ഡ​ന്‍റ് പ​ദ​വി രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് റൂ​ബി​യാ​ല​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

നി​സാ​ര​മാ​യ, പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ഒ​രു ചെ​റു ചും​ബ​ന​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ ഫെ​മി​നി​സ്റ്റു​ക​ൾ ത​ന്നെ "കൊ​ല്ലാ​ക്കൊ​ല' ചെ​യ്യു​ക​യാ​ണെ​ന്ന് റൂ​ബി​യാ​ല​സ് പ​റ​ഞ്ഞി​രു​ന്നു.

പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ഒ​രു ചും​ബ​ന​ത്തി​ന്‍റെ പേ​രി​ൽ എ​ന്നെ പു​റ​ത്താ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നാ​ണ് റൂ​ബി​ലാ​യ​സ് പ​റ​ഞ്ഞ​ത്. താ​ൻ ബ​ല​മാ​യി ചും​ബി​ച്ചെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ജെ​ന്നി ഹെ​ർ​മോ​സോ എ​ന്ന താ​ര​മാ​ണ് എ​ല്ലാ​ത്തി​നും തു​ട​ക്ക​മി​ട്ട​ത്.


സ​ദ​സി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ത​ന്നെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ ഹെ​ർ​മോ​സോ ചെ​റു​താ​യി എ​ടു​ത്തു​യ​ർ​ത്തി. ഇ​തി​നി​ടെ ഒ​രു ചെ​റു ചും​ബ​നം ന​ൽ​കാ​നു​ള്ള അ​നു​വാ​ദം താ​ൻ ചോ​ദി​ച്ചു. അ​വ​ർ അ​തി​ന് അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നെ​ന്നും റൂ​ബി​യാ​ല​സ് ആ​രോ​പി​ച്ചു.

ഓ​ഗ​സ്റ്റ് 20-ന് ​ന​ട​ന്ന ഫൈ​ന​ലി​നി​ടെ, ഇം​ഗ്ല​ണ്ടി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് വീ​ഴ്ത്തി കി​രീ​ടം നേ​ടി​യ ശേ​ഷം ലാ ​റോ​ജാ​സ് വി​ജ​യാ​ഘോ​ഷം ന​ട​ത്തു​ന്ന​തി​നി​ടെ, ഹെ​ർ​മോ​സോ​യു​ടെ ചു​ണ്ടി​ൽ റൂ​ബി​യാ​ല​സ് ബ​ല​മാ​യി ചും​ബി​ച്ച​താ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണം.

മ​റ്റ് താ​ര​ങ്ങ​ളു​ടെ ക​വി​ളി​ൽ ചെ​റു​ചും​ബ​നം ന​ൽ​കി​യ റൂ​ബി​യാ​ല​സ് ഹെ​ർ​മോ​സോ​യെ പി​ടി​ച്ചു​നി​ർ​ത്തി ചു​ണ്ടി​ൽ ചും​ബി​ക്കു​ക​യാ​യി​രു​ന്നു. റൂ​ബി​യാ​ല​സ് ന​ട​ത്തി​യ​ത് ലൈം​ഗി​കാ​തി​ക്ര​മം ആ​ണെ​ന്നും വ​നി​താ താ​ര​ങ്ങ​ളെ കാ​യി​ക​സം​ഘ​ട​നാ അ​ധി​കൃ​ത​ർ അ​ടി​മ​ക​ളാ​യി ആ​ണ് കാ​ണു​ന്ന​തെ​ന്നും വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<